ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. മര്‍ക്കൊസ് 1:30ഏകദേശം ക്രി.പി. 27

    അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു.

  2. മര്‍ക്കൊസ് 1:31ഏകദേശം ക്രി.പി. 27

    അവൻ അടുത്തു ചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.

  3. മര്‍ക്കൊസ് 1:32ഏകദേശം ക്രി.പി. 27

    വൈകുന്നേരം സൂൎയ്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.

  4. മര്‍ക്കൊസ് 1:33ഏകദേശം ക്രി.പി. 27

    പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.

  5. മര്‍ക്കൊസ് 1:34ഏകദേശം ക്രി.പി. 27

    നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല.

  6. മര്‍ക്കൊസ് 1:35ഏകദേശം ക്രി.പി. 27

    അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിൎജ്ജനസ്ഥലത്തു ചെന്നു പ്രാൎത്ഥിച്ചു.

  7. മര്‍ക്കൊസ് 1:36ഏകദേശം ക്രി.പി. 27

    ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു,

  8. മര്‍ക്കൊസ് 1:37ഏകദേശം ക്രി.പി. 27

    അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.

  9. മര്‍ക്കൊസ് 1:38ഏകദേശം ക്രി.പി. 27

    അവൻ അവരോടു: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു.

  10. മര്‍ക്കൊസ് 1:39ഏകദേശം ക്രി.പി. 27

    അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.

  11. മര്‍ക്കൊസ് 1:40ഏകദേശം ക്രി.പി. 27

    ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു.

  12. മര്‍ക്കൊസ് 1:41ഏകദേശം ക്രി.പി. 27

    യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:

  13. മര്‍ക്കൊസ് 1:42ഏകദേശം ക്രി.പി. 27

    മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.

  14. മര്‍ക്കൊസ് 1:43ഏകദേശം ക്രി.പി. 27

    യേശു അവനെ അമൎച്ചയായി ശാസിച്ചു:

  15. മര്‍ക്കൊസ് 1:44ഏകദേശം ക്രി.പി. 27

    നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവൎക്കു സാക്ഷ്യത്തിന്നായി അൎപ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു.

  16. മര്‍ക്കൊസ് 1:45ഏകദേശം ക്രി.പി. 27

    അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിൎജ്ജനസ്ഥലങ്ങളിൽ പാൎത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.

  17. മര്‍ക്കൊസ് 2:1ഏകദേശം ക്രി.പി. 31

    ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫൎന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.

  18. മര്‍ക്കൊസ് 2:2ഏകദേശം ക്രി.പി. 31

    ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.

  19. മര്‍ക്കൊസ് 2:3ഏകദേശം ക്രി.പി. 31

    അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.

  20. മര്‍ക്കൊസ് 2:4ഏകദേശം ക്രി.പി. 31

    പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.

  21. മര്‍ക്കൊസ് 2:5ഏകദേശം ക്രി.പി. 31

    യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.

  22. മര്‍ക്കൊസ് 2:6ഏകദേശം ക്രി.പി. 31

    അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?

  23. മര്‍ക്കൊസ് 2:7ഏകദേശം ക്രി.പി. 31

    ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.

  24. മര്‍ക്കൊസ് 2:8ഏകദേശം ക്രി.പി. 31

    ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?

  25. മര്‍ക്കൊസ് 2:9ഏകദേശം ക്രി.പി. 31

    പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.