- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 30–62
The Early Church
Pentecost ignites a movement; Peter, Paul, and countless others carry the gospel from Jerusalem to the ends of the earth.
ഈ കാലത്തെ വാക്യങ്ങൾ
- അപ്പൊസ്തലപ്രവൃത്തികള്‍ 9:33ഏകദേശം ക്രി.പി. 35
അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:34ഏകദേശം ക്രി.പി. 35
പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:35ഏകദേശം ക്രി.പി. 35
ലുദ്ദയിലും ശാരോനിലും പാൎക്കുന്നവർ എല്ലാവരും അവനെ കണ്ടു കൎത്താവിങ്കലേക്കു തിരിഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:36ഏകദേശം ക്രി.പി. 35
യോപ്പയിൽ പേടമാൻ എന്നൎത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധൎമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:37ഏകദേശം ക്രി.പി. 35
ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:38ഏകദേശം ക്രി.പി. 35
ലുദ്ദ യോപ്പെക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാൻ രണ്ടു ആളെ അവന്റെ അടുക്കൽ അയച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:39ഏകദേശം ക്രി.പി. 35
പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:40ഏകദേശം ക്രി.പി. 35
പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാൎത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേല്ക്കു എന്നു പറഞ്ഞു; അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:41ഏകദേശം ക്രി.പി. 35
അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
- അപ്പൊസ്തലപ്രവൃത്തികള്‍ 9:42ഏകദേശം ക്രി.പി. 35
ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,
- അപ്പൊസ്തലപ്രവൃത്തികള്‍ 9:43ഏകദേശം ക്രി.പി. 35
പലരും കൎത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാൎത്തു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:1ഏകദേശം ക്രി.പി. 41
കൈസൎയ്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊൎന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:2ഏകദേശം ക്രി.പി. 41
അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധൎമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാൎത്ഥിച്ചും പോന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:3ഏകദേശം ക്രി.പി. 41
അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദൎശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു: കൊൎന്നേല്യൊസേ എന്നു തന്നോടു പറയുന്നതും കേട്ടു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:4ഏകദേശം ക്രി.പി. 41
അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കൎത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാൎത്ഥനയും ധൎമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:5ഏകദേശം ക്രി.പി. 41
ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:6ഏകദേശം ക്രി.പി. 41
അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാൎക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:7ഏകദേശം ക്രി.പി. 41
അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും
- അപ്പൊസ്തലപ്രവൃത്തികള്‍ 10:8ഏകദേശം ക്രി.പി. 41
വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു
- അപ്പൊസ്തലപ്രവൃത്തികള്‍ 10:9ഏകദേശം ക്രി.പി. 41
പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാൎത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:10ഏകദേശം ക്രി.പി. 41
അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:11ഏകദേശം ക്രി.പി. 41
ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:12ഏകദേശം ക്രി.പി. 41
അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:13ഏകദേശം ക്രി.പി. 41
പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
- അപ്പൊസ്തലപ്രവൃത്തികള്‍ 10:14ഏകദേശം ക്രി.പി. 41
അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കൎത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.