- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa 605–538 BC
The Babylonian Exile
Jerusalem falls and the temple burns; Ezekiel and Daniel minister among the exiles as Lamentations mourns the city's ruin.
ഈ കാലത്തെ വാക്യങ്ങൾ
- യെഹെസ്കേല്‍ 40:9ഏകദേശം ക്രി.മു. 574
അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.
- യെഹെസ്കേല്‍ 40:10ഏകദേശം ക്രി.മു. 574
കിഴക്കോട്ടു ദൎശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകൾക്കു ഒരേ അളവും ആയിരുന്നു.
- യെഹെസ്കേല്‍ 40:11ഏകദേശം ക്രി.മു. 574
അവൻ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം.
- യെഹെസ്കേല്‍ 40:12ഏകദേശം ക്രി.മു. 574
മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
- യെഹെസ്കേല്‍ 40:13ഏകദേശം ക്രി.മു. 574
അവൻ ഒരു മാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.
- യെഹെസ്കേല്‍ 40:14ഏകദേശം ക്രി.മു. 574
അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
- യെഹെസ്കേല്‍ 40:15ഏകദേശം ക്രി.മു. 574
പ്രവേശനവാതിലിന്റെ മുൻഭാഗംതുടങ്ങി അകത്തെ വാതില്ക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പതു മുഴമായിരുന്നു.
- യെഹെസ്കേല്‍ 40:16ഏകദേശം ക്രി.മു. 574
ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
- യെഹെസ്കേല്‍ 40:17ഏകദേശം ക്രി.മു. 574
പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഓരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
- യെഹെസ്കേല്‍ 40:18ഏകദേശം ക്രി.മു. 574
കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാൎശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്തളം.
- യെഹെസ്കേല്‍ 40:19ഏകദേശം ക്രി.മു. 574
പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
- യെഹെസ്കേല്‍ 40:20ഏകദേശം ക്രി.മു. 574
വടക്കോട്ടു ദൎശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.
- യെഹെസ്കേല്‍ 40:21ഏകദേശം ക്രി.മു. 574
അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
- യെഹെസ്കേല്‍ 40:22ഏകദേശം ക്രി.മു. 574
അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദൎശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തു ഭാഗത്തായിരുന്നു.
- യെഹെസ്കേല്‍ 40:23ഏകദേശം ക്രി.മു. 574
അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരംമുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
- യെഹെസ്കേല്‍ 40:24ഏകദേശം ക്രി.മു. 574
പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നേ അളന്നു.
- യെഹെസ്കേല്‍ 40:25ഏകദേശം ക്രി.മു. 574
ആ ജാലകങ്ങൾപോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
- യെഹെസ്കേല്‍ 40:26ഏകദേശം ക്രി.മു. 574
അതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
- യെഹെസ്കേല്‍ 40:27ഏകദേശം ക്രി.മു. 574
അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതൽ മറ്റെഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
- യെഹെസ്കേല്‍ 40:28ഏകദേശം ക്രി.മു. 574
പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടുചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
- യെഹെസ്കേല്‍ 40:29ഏകദേശം ക്രി.മു. 574
അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
- യെഹെസ്കേല്‍ 40:30ഏകദേശം ക്രി.മു. 574
പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
- യെഹെസ്കേല്‍ 40:31ഏകദേശം ക്രി.മു. 574
അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
- യെഹെസ്കേല്‍ 40:32ഏകദേശം ക്രി.മു. 574
പിന്നെ അവൻ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.
- യെഹെസ്കേല്‍ 40:33ഏകദേശം ക്രി.മു. 574
അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;