ഉള്ളടക്കത്തിലേക്ക് പോകുക

circa 1446–1406 BC

The Wilderness Years

Forty years of wandering in the desert test Israel's faith and prepare a new generation to enter the promised land.

2,247 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. സംഖ്യാപുസ്തകം 25:9ഏകദേശം ക്രി.മു. 1452

    ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തുനാലായിരം പേർ.

  2. സംഖ്യാപുസ്തകം 25:10ഏകദേശം ക്രി.മു. 1452

    പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:

  3. സംഖ്യാപുസ്തകം 25:11ഏകദേശം ക്രി.മു. 1452

    ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻപുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.

  4. സംഖ്യാപുസ്തകം 25:12ഏകദേശം ക്രി.മു. 1452

    ആകയാൽ ഇതാ, ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു.

  5. സംഖ്യാപുസ്തകം 25:13ഏകദേശം ക്രി.മു. 1452

    അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകും എന്നു നീ പറയേണം.

  6. സംഖ്യാപുസ്തകം 25:14ഏകദേശം ക്രി.മു. 1452

    മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.

  7. സംഖ്യാപുസ്തകം 25:15ഏകദേശം ക്രി.മു. 1452

    കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.

  8. സംഖ്യാപുസ്തകം 25:16ഏകദേശം ക്രി.മു. 1452

    പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു,

  9. സംഖ്യാപുസ്തകം 25:17ഏകദേശം ക്രി.മു. 1452

    നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ

  10. സംഖ്യാപുസ്തകം 25:18ഏകദേശം ക്രി.മു. 1452

    എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.

  11. സംഖ്യാപുസ്തകം 26:1ഏകദേശം ക്രി.മു. 1452

    ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:

  12. സംഖ്യാപുസ്തകം 26:2ഏകദേശം ക്രി.മു. 1452

    യിസ്രായേൽമക്കളുടെ സൎവ്വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നുപ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു.

  13. സംഖ്യാപുസ്തകം 26:3ഏകദേശം ക്രി.മു. 1452

    അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോൎദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽവെച്ചു അവരോടു:

  14. സംഖ്യാപുസ്തകം 26:4ഏകദേശം ക്രി.മു. 1452

    യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു.

  15. സംഖ്യാപുസ്തകം 26:5ഏകദേശം ക്രി.മു. 1452

    യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;

  16. സംഖ്യാപുസ്തകം 26:6ഏകദേശം ക്രി.മു. 1452

    ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കൎമ്മിയിൽനിന്നു കൎമ്മ്യകുടുംബം.

  17. സംഖ്യാപുസ്തകം 26:7ഏകദേശം ക്രി.മു. 1452

    ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതുപേർ.

  18. സംഖ്യാപുസ്തകം 26:8ഏകദേശം ക്രി.മു. 1452

    പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.

  19. സംഖ്യാപുസ്തകം 26:9ഏകദേശം ക്രി.മു. 1452

    എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;

  20. സംഖ്യാപുസ്തകം 26:10ഏകദേശം ക്രി.മു. 1452

    ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായ്തീൎന്നു.

  21. സംഖ്യാപുസ്തകം 26:11ഏകദേശം ക്രി.മു. 1452

    എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.

  22. സംഖ്യാപുസ്തകം 26:12ഏകദേശം ക്രി.മു. 1452

    ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;

  23. സംഖ്യാപുസ്തകം 26:13ഏകദേശം ക്രി.മു. 1452

    സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം.

  24. സംഖ്യാപുസ്തകം 26:14ഏകദേശം ക്രി.മു. 1452

    ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.

  25. സംഖ്യാപുസ്തകം 26:15ഏകദേശം ക്രി.മു. 1452

    ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്നു ശൂനീയകുടുംബം;