ഉള്ളടക്കത്തിലേക്ക് പോകുക

circa 1010–970 BC

The Reign of David

David unites the tribes, conquers Jerusalem, and establishes Israel's golden age—even through deep personal failure.

1,230 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 ദിനവൃത്താന്തം 23:32ഏകദേശം ക്രി.മു. 1015

    സമാഗമനകൂടാരത്തിന്റെ കാൎയ്യവും വിശുദ്ധസ്ഥലത്തിന്റെ കാൎയ്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാൎയ്യവും വിചാരിക്കുന്നതും തന്നേ.

  2. 1 ദിനവൃത്താന്തം 24:1ഏകദേശം ക്രി.മു. 1015

    അഹരോന്റെ പുത്രന്മാരുടെ കൂറുകളോ: അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.

  3. 1 ദിനവൃത്താന്തം 24:2ഏകദേശം ക്രി.മു. 1015

    നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവൎക്കു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.

  4. 1 ദിനവൃത്താന്തം 24:3ഏകദേശം ക്രി.മു. 1015

    ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.

  5. 1 ദിനവൃത്താന്തം 24:4ഏകദേശം ക്രി.മു. 1015

    ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരിൽ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.

  6. 1 ദിനവൃത്താന്തം 24:5ഏകദേശം ക്രി.മു. 1015

    എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.

  7. 1 ദിനവൃത്താന്തം 24:6ഏകദേശം ക്രി.മു. 1015

    ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാൎക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാൎക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.

  8. 1 ദിനവൃത്താന്തം 24:7ഏകദേശം ക്രി.മു. 1015

    ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും

  9. 1 ദിനവൃത്താന്തം 24:8ഏകദേശം ക്രി.മു. 1015

    മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും

  10. 1 ദിനവൃത്താന്തം 24:9ഏകദേശം ക്രി.മു. 1015

    അഞ്ചാമത്തേതു മല്ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും

  11. 1 ദിനവൃത്താന്തം 24:10ഏകദേശം ക്രി.മു. 1015

    ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും

  12. 1 ദിനവൃത്താന്തം 24:11ഏകദേശം ക്രി.മു. 1015

    ഒമ്പതാമത്തേതു യേശൂവെക്കും പത്താമത്തേതു ശെഖന്യാവിന്നും

  13. 1 ദിനവൃത്താന്തം 24:12ഏകദേശം ക്രി.മു. 1015

    പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും

  14. 1 ദിനവൃത്താന്തം 24:13ഏകദേശം ക്രി.മു. 1015

    പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും

  15. 1 ദിനവൃത്താന്തം 24:14ഏകദേശം ക്രി.മു. 1015

    പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും

  16. 1 ദിനവൃത്താന്തം 24:15ഏകദേശം ക്രി.മു. 1015

    പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും

  17. 1 ദിനവൃത്താന്തം 24:16ഏകദേശം ക്രി.മു. 1015

    പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും

  18. 1 ദിനവൃത്താന്തം 24:17ഏകദേശം ക്രി.മു. 1015

    ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും

  19. 1 ദിനവൃത്താന്തം 24:18ഏകദേശം ക്രി.മു. 1015

    ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.

  20. 1 ദിനവൃത്താന്തം 24:19ഏകദേശം ക്രി.മു. 1015

    യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവൎക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.

  21. 1 ദിനവൃത്താന്തം 24:20ഏകദേശം ക്രി.മു. 1015

    ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവു.

  22. 1 ദിനവൃത്താന്തം 24:21ഏകദേശം ക്രി.മു. 1015

    രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.

  23. 1 ദിനവൃത്താന്തം 24:22ഏകദേശം ക്രി.മു. 1015

    യിസ്ഹാൎയ്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.

  24. 1 ദിനവൃത്താന്തം 24:23ഏകദേശം ക്രി.മു. 1015

    ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമൎയ്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.

  25. 1 ദിനവൃത്താന്തം 24:24ഏകദേശം ക്രി.മു. 1015

    ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ: