ഉള്ളടക്കത്തിലേക്ക് പോകുക

circa 1446 BC

Sinai & The Law

God meets Israel at Mount Sinai, reveals the Ten Commandments, and establishes the Tabernacle and the priestly covenant.

1,657 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലേവ്യപുസ്തകം 14:37ഏകദേശം ക്രി.മു. 1490

    അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരിൽ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു

  2. ലേവ്യപുസ്തകം 14:38ഏകദേശം ക്രി.മു. 1490

    വാതിൽക്കൽ വന്നു വീടു ഏഴുദിവസത്തേക്കു അടെച്ചിടേണം.

  3. ലേവ്യപുസ്തകം 14:39ഏകദേശം ക്രി.മു. 1490

    ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ

  4. ലേവ്യപുസ്തകം 14:40ഏകദേശം ക്രി.മു. 1490

    വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാൻ പുരോഹിതൻ കല്പിക്കേണം.

  5. ലേവ്യപുസ്തകം 14:41ഏകദേശം ക്രി.മു. 1490

    പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.

  6. ലേവ്യപുസ്തകം 14:42ഏകദേശം ക്രി.മു. 1490

    പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.

  7. ലേവ്യപുസ്തകം 14:43ഏകദേശം ക്രി.മു. 1490

    അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു നോക്കേണം;

  8. ലേവ്യപുസ്തകം 14:44ഏകദേശം ക്രി.മു. 1490

    വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.

  9. ലേവ്യപുസ്തകം 14:45ഏകദേശം ക്രി.മു. 1490

    വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.

  10. ലേവ്യപുസ്തകം 14:46ഏകദേശം ക്രി.മു. 1490

    വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.

  11. ലേവ്യപുസ്തകം 14:47ഏകദേശം ക്രി.മു. 1490

    വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം; ആ വീട്ടിൽ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.

  12. ലേവ്യപുസ്തകം 14:48ഏകദേശം ക്രി.മു. 1490

    വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.

  13. ലേവ്യപുസ്തകം 14:49ഏകദേശം ക്രി.മു. 1490

    അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ എടുത്തു

  14. ലേവ്യപുസ്തകം 14:50ഏകദേശം ക്രി.മു. 1490

    ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.

  15. ലേവ്യപുസ്തകം 14:51ഏകദേശം ക്രി.മു. 1490

    പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം.

  16. ലേവ്യപുസ്തകം 14:52ഏകദേശം ക്രി.മു. 1490

    പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.

  17. ലേവ്യപുസ്തകം 14:53ഏകദേശം ക്രി.മു. 1490

    ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയിൽ വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു ശുദ്ധമാകും.

  18. ലേവ്യപുസ്തകം 14:54ഏകദേശം ക്രി.മു. 1490

    ഇതു സകല കുഷ്ഠത്തിന്നും വടുവിന്നും

  19. ലേവ്യപുസ്തകം 14:55ഏകദേശം ക്രി.മു. 1490

    പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും

  20. ലേവ്യപുസ്തകം 14:56ഏകദേശം ക്രി.മു. 1490

    കുഷ്ഠത്തിന്നും തിണൎപ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.

  21. ലേവ്യപുസ്തകം 14:57ഏകദേശം ക്രി.മു. 1490

    എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.

  22. ലേവ്യപുസ്തകം 15:1ഏകദേശം ക്രി.മു. 1490

    യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:

  23. ലേവ്യപുസ്തകം 15:2ഏകദേശം ക്രി.മു. 1490

    നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ആൎക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു.

  24. ലേവ്യപുസ്തകം 15:3ഏകദേശം ക്രി.മു. 1490

    അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.

  25. ലേവ്യപുസ്തകം 15:4ഏകദേശം ക്രി.മു. 1490

    സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.