ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ഫിലിപ്പിയര്‍ 2:15ഏകദേശം ക്രി.പി. 64

    അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.

  2. ഫിലിപ്പിയര്‍ 2:16ഏകദേശം ക്രി.പി. 64

    അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും.

  3. ഫിലിപ്പിയര്‍ 2:17ഏകദേശം ക്രി.പി. 64

    എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അൎപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടും കൂടെ സന്തോഷിക്കും.

  4. ഫിലിപ്പിയര്‍ 2:18ഏകദേശം ക്രി.പി. 64

    അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ;

  5. ഫിലിപ്പിയര്‍ 2:19ഏകദേശം ക്രി.പി. 64

    എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കൎത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.

  6. ഫിലിപ്പിയര്‍ 2:20ഏകദേശം ക്രി.പി. 64

    നിങ്ങളെ സംബന്ധിച്ചു പരമാൎത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.

  7. ഫിലിപ്പിയര്‍ 2:21ഏകദേശം ക്രി.പി. 64

    യേശുക്രിസ്തുവിന്റെ കാൎയ്യമല്ല സ്വന്ത കാൎയ്യമത്രേ എല്ലാവരും നോക്കുന്നു.

  8. ഫിലിപ്പിയര്‍ 2:22ഏകദേശം ക്രി.പി. 64

    അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.

  9. ഫിലിപ്പിയര്‍ 2:23ഏകദേശം ക്രി.പി. 64

    ആകയാൽ എന്റെ കാൎയ്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു.

  10. ഫിലിപ്പിയര്‍ 2:24ഏകദേശം ക്രി.പി. 64

    ഞാനും വേഗം വരും എന്നു കൎത്താവിൽ ആശ്രയിച്ചിരിക്കുന്നു.

  11. ഫിലിപ്പിയര്‍ 2:25ഏകദേശം ക്രി.പി. 64

    എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.

  12. ഫിലിപ്പിയര്‍ 2:26ഏകദേശം ക്രി.പി. 64

    അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.

  13. ഫിലിപ്പിയര്‍ 2:27ഏകദേശം ക്രി.പി. 64

    അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു.

  14. ഫിലിപ്പിയര്‍ 2:28ഏകദേശം ക്രി.പി. 64

    ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.

  15. ഫിലിപ്പിയര്‍ 2:29ഏകദേശം ക്രി.പി. 64

    അവനെ കൎത്താവിൽ പൂൎണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ.

  16. ഫിലിപ്പിയര്‍ 2:30ഏകദേശം ക്രി.പി. 64

    എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീൎപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.

  17. ഫിലിപ്പിയര്‍ 3:1ഏകദേശം ക്രി.പി. 64

    ഒടുവിൽ എന്റെ സഹോദരന്മാരേ, കൎത്താവിൽ സന്തോഷിപ്പിൻ. അതേ കാൎയ്യം നിങ്ങൾക്കു പിന്നെയും എഴുതുന്നതിൽ എനിക്കു മടുപ്പില്ല; നിങ്ങൾക്കു അതു ഉറപ്പുമാകുന്നു

  18. ഫിലിപ്പിയര്‍ 3:2ഏകദേശം ക്രി.പി. 64

    നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.

  19. ഫിലിപ്പിയര്‍ 3:3ഏകദേശം ക്രി.പി. 64

    നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

  20. ഫിലിപ്പിയര്‍ 3:4ഏകദേശം ക്രി.പി. 64

    പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാൎക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;

  21. ഫിലിപ്പിയര്‍ 3:5ഏകദേശം ക്രി.പി. 64

    എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;

  22. ഫിലിപ്പിയര്‍ 3:6ഏകദേശം ക്രി.പി. 64

    ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.

  23. ഫിലിപ്പിയര്‍ 3:7ഏകദേശം ക്രി.പി. 64

    എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.

  24. ഫിലിപ്പിയര്‍ 3:8ഏകദേശം ക്രി.പി. 64

    അത്രയുമല്ല, എന്റെ കൎത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.

  25. ഫിലിപ്പിയര്‍ 3:9ഏകദേശം ക്രി.പി. 64

    ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്തനീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവൎക്കു നൽകുന്ന നീതി തന്നേ ലഭിച്ചു