ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ഗലാത്യര്‍ 5:19ഏകദേശം ക്രി.പി. 58

    ജഡത്തിന്റെ പ്രവൃത്തികളോ ദുൎന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,

  2. ഗലാത്യര്‍ 5:20ഏകദേശം ക്രി.പി. 58

    ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,

  3. ഗലാത്യര്‍ 5:21ഏകദേശം ക്രി.പി. 58

    ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവൎത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

  4. ഗലാത്യര്‍ 5:22ഏകദേശം ക്രി.പി. 58

    ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീൎഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

  5. ഗലാത്യര്‍ 5:23ഏകദേശം ക്രി.പി. 58

    ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

  6. ഗലാത്യര്‍ 5:24ഏകദേശം ക്രി.പി. 58

    ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

  7. ഗലാത്യര്‍ 5:25ഏകദേശം ക്രി.പി. 58

    ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

  8. ഗലാത്യര്‍ 5:26ഏകദേശം ക്രി.പി. 58

    നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.

  9. ഗലാത്യര്‍ 6:1ഏകദേശം ക്രി.പി. 58

    സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

  10. ഗലാത്യര്‍ 6:2ഏകദേശം ക്രി.പി. 58

    തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവൎത്തിപ്പിൻ.

  11. ഗലാത്യര്‍ 6:3ഏകദേശം ക്രി.പി. 58

    താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.

  12. ഗലാത്യര്‍ 6:4ഏകദേശം ക്രി.പി. 58

    ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നേ അടക്കി വെക്കും.

  13. ഗലാത്യര്‍ 6:5ഏകദേശം ക്രി.പി. 58

    ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.

  14. ഗലാത്യര്‍ 6:6ഏകദേശം ക്രി.പി. 58

    വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.

  15. ഗലാത്യര്‍ 6:7ഏകദേശം ക്രി.പി. 58

    വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.

  16. ഗലാത്യര്‍ 6:8ഏകദേശം ക്രി.പി. 58

    ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.

  17. ഗലാത്യര്‍ 6:9ഏകദേശം ക്രി.പി. 58

    നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളൎന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.

  18. ഗലാത്യര്‍ 6:10ഏകദേശം ക്രി.പി. 58

    ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവൎക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.

  19. ഗലാത്യര്‍ 6:11ഏകദേശം ക്രി.പി. 58

    നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.

  20. ഗലാത്യര്‍ 6:12ഏകദേശം ക്രി.പി. 58

    ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിൎബ്ബന്ധിക്കുന്നു.

  21. ഗലാത്യര്‍ 6:13ഏകദേശം ക്രി.പി. 58

    പരിച്ഛേദനക്കാർ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങൾ പരിച്ഛേദന ഏല്പാൻ അവർ ഇച്ഛിക്കുന്നതേയുള്ള.

  22. ഗലാത്യര്‍ 6:14ഏകദേശം ക്രി.പി. 58

    എനിക്കോ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

  23. ഗലാത്യര്‍ 6:15ഏകദേശം ക്രി.പി. 58

    പരിച്ഛേദനയല്ല അഗ്രചൎമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാൎയ്യം.

  24. ഗലാത്യര്‍ 6:16ഏകദേശം ക്രി.പി. 58

    ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവൎക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.

  25. ഗലാത്യര്‍ 6:17ഏകദേശം ക്രി.പി. 58

    ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.