ഉള്ളടക്കത്തിലേക്ക് പോകുക

circa 1446–1406 BC

The Wilderness Years

Forty years of wandering in the desert test Israel's faith and prepare a new generation to enter the promised land.

2,247 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. സംഖ്യാപുസ്തകം 7:5ഏകദേശം ക്രി.മു. 1490

    അവരുടെ പക്കൽനിന്നു അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന്നു അവനവന്റെ വേലക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.

  2. സംഖ്യാപുസ്തകം 7:6ഏകദേശം ക്രി.മു. 1490

    മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യൎക്കു കൊടുത്തു.

  3. സംഖ്യാപുസ്തകം 7:7ഏകദേശം ക്രി.മു. 1490

    രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേൎശോന്യൎക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.

  4. സംഖ്യാപുസ്തകം 7:8ഏകദേശം ക്രി.മു. 1490

    നാലു വണ്ടിയും എട്ടു കാളയെയും അവൻ മെരാൎയ്യൎക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവൎക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു.

  5. സംഖ്യാപുസ്തകം 7:9ഏകദേശം ക്രി.മു. 1490

    കെഹാത്യൎക്കു അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു.

  6. സംഖ്യാപുസ്തകം 7:10ഏകദേശം ക്രി.മു. 1490

    യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.

  7. സംഖ്യാപുസ്തകം 7:11ഏകദേശം ക്രി.മു. 1490

    അപ്പോൾ യഹോവ മോശെയോടു: യാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഓരോ പ്രഭു ഓരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.

  8. സംഖ്യാപുസ്തകം 7:12ഏകദേശം ക്രി.മു. 1490

    ഒന്നാം ദിവസം വഴിപാടു കഴിച്ചവൻ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ.

  9. സംഖ്യാപുസ്തകം 7:13ഏകദേശം ക്രി.മു. 1490

    അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേൎത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

  10. സംഖ്യാപുസ്തകം 7:14ഏകദേശം ക്രി.മു. 1490

    ധൂപവൎഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,

  11. സംഖ്യാപുസ്തകം 7:15ഏകദേശം ക്രി.മു. 1490

    ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടു,

  12. സംഖ്യാപുസ്തകം 7:16ഏകദേശം ക്രി.മു. 1490

    പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിന്നായി രണ്ടു കാള,

  13. സംഖ്യാപുസ്തകം 7:17ഏകദേശം ക്രി.മു. 1490

    അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിൻകുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.

  14. സംഖ്യാപുസ്തകം 7:18ഏകദേശം ക്രി.മു. 1490

    രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാടു കഴിച്ചു.

  15. സംഖ്യാപുസ്തകം 7:19ഏകദേശം ക്രി.മു. 1490

    അവൻ വഴിപാടു കഴിച്ചതു: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേൎത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

  16. സംഖ്യാപുസ്തകം 7:20ഏകദേശം ക്രി.മു. 1490

    ധൂപവൎഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,

  17. സംഖ്യാപുസ്തകം 7:21ഏകദേശം ക്രി.മു. 1490

    ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

  18. സംഖ്യാപുസ്തകം 7:22ഏകദേശം ക്രി.മു. 1490

    പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,

  19. സംഖ്യാപുസ്തകം 7:23ഏകദേശം ക്രി.മു. 1490

    സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.

  20. സംഖ്യാപുസ്തകം 7:24ഏകദേശം ക്രി.മു. 1490

    മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാടു കഴിച്ചു.

  21. സംഖ്യാപുസ്തകം 7:25ഏകദേശം ക്രി.മു. 1490

    അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേൎത്ത നേരിയമാവുകൊണ്ടു നിറഞ്ഞിരുന്നു -

  22. സംഖ്യാപുസ്തകം 7:26ഏകദേശം ക്രി.മു. 1490

    ധൂപവൎഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,

  23. സംഖ്യാപുസ്തകം 7:27ഏകദേശം ക്രി.മു. 1490

    ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

  24. സംഖ്യാപുസ്തകം 7:28ഏകദേശം ക്രി.മു. 1490

    പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,

  25. സംഖ്യാപുസ്തകം 7:29ഏകദേശം ക്രി.മു. 1490

    സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാടു.