ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 2 തിമൊഥെയൊസ് 3:3ഏകദേശം ക്രി.പി. 66

    വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും

  2. 2 തിമൊഥെയൊസ് 3:4ഏകദേശം ക്രി.പി. 66

    സൽഗുണദ്വേഷികളും ദ്രോഹികളും ധാൎഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി

  3. 2 തിമൊഥെയൊസ് 3:5ഏകദേശം ക്രി.പി. 66

    ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.

  4. 2 തിമൊഥെയൊസ് 3:6ഏകദേശം ക്രി.പി. 66

    വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി

  5. 2 തിമൊഥെയൊസ് 3:7ഏകദേശം ക്രി.പി. 66

    എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.

  6. 2 തിമൊഥെയൊസ് 3:8ഏകദേശം ക്രി.പി. 66

    യന്നേസും യംബ്രേസും മോശെയോടു എതിൎത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുൎബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.

  7. 2 തിമൊഥെയൊസ് 3:9ഏകദേശം ക്രി.പി. 66

    അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവൎക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.

  8. 2 തിമൊഥെയൊസ് 3:10ഏകദേശം ക്രി.പി. 66

    നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീൎഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും

  9. 2 തിമൊഥെയൊസ് 3:11ഏകദേശം ക്രി.പി. 66

    അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കൎത്താവു എന്നെ വിടുവിച്ചു.

  10. 2 തിമൊഥെയൊസ് 3:12ഏകദേശം ക്രി.പി. 66

    എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവൎക്കു എല്ലാം ഉപദ്രവം ഉണ്ടാകും.

  11. 2 തിമൊഥെയൊസ് 3:13ഏകദേശം ക്രി.പി. 66

    ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിൎന്നു വരും.

  12. 2 തിമൊഥെയൊസ് 3:14ഏകദേശം ക്രി.പി. 66

    നീയോ ഇന്നവരോടു പഠിച്ചു എന്നു ഓൎക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു

  13. 2 തിമൊഥെയൊസ് 3:15ഏകദേശം ക്രി.പി. 66

    നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.

  14. 2 തിമൊഥെയൊസ് 3:16ഏകദേശം ക്രി.പി. 66

    എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു

  15. 2 തിമൊഥെയൊസ് 3:17ഏകദേശം ക്രി.പി. 66

    ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

  16. 2 തിമൊഥെയൊസ് 4:1ഏകദേശം ക്രി.പി. 66

    ഞാൻ ദൈവത്തെയും ജീവികൾക്കും മരിച്ചവൎക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു:

  17. 2 തിമൊഥെയൊസ് 4:2ഏകദേശം ക്രി.പി. 66

    വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീൎഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തൎജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.

  18. 2 തിമൊഥെയൊസ് 4:3ഏകദേശം ക്രി.പി. 66

    അവർ പത്ഥ്യോപദേശം പൊറുക്കാതെ കൎണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും

  19. 2 തിമൊഥെയൊസ് 4:4ഏകദേശം ക്രി.പി. 66

    സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.

  20. 2 തിമൊഥെയൊസ് 4:5ഏകദേശം ക്രി.പി. 66

    നീയോ സകലത്തിലും നിൎമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവൎത്തിക്ക.

  21. 2 തിമൊഥെയൊസ് 4:6ഏകദേശം ക്രി.പി. 66

    ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിൎയ്യാണകാലവും അടുത്തിരിക്കുന്നു.

  22. 2 തിമൊഥെയൊസ് 4:7ഏകദേശം ക്രി.പി. 66

    ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.

  23. 2 തിമൊഥെയൊസ് 4:8ഏകദേശം ക്രി.പി. 66

    ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കൎത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവൎക്കുംകൂടെ.

  24. 2 തിമൊഥെയൊസ് 4:9ഏകദേശം ക്രി.പി. 66

    വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക.

  25. 2 തിമൊഥെയൊസ് 4:10ഏകദേശം ക്രി.പി. 66

    ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യെക്കും തീതൊസ് ദല്മാത്യെക്കും പോയി;