ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 2 തിമൊഥെയൊസ് 2:4ഏകദേശം ക്രി.പി. 66

    പട ചേൎത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാൎയ്യങ്ങളിൽ ഇടപെടാതിരിക്കുന്നു.

  2. 2 തിമൊഥെയൊസ് 2:5ഏകദേശം ക്രി.പി. 66

    ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.

  3. 2 തിമൊഥെയൊസ് 2:6ഏകദേശം ക്രി.പി. 66

    അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു.

  4. 2 തിമൊഥെയൊസ് 2:7ഏകദേശം ക്രി.പി. 66

    ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കൎത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ;

  5. 2 തിമൊഥെയൊസ് 2:8ഏകദേശം ക്രി.പി. 66

    ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിൎത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓൎത്തുകൊൾക.

  6. 2 തിമൊഥെയൊസ് 2:9ഏകദേശം ക്രി.പി. 66

    അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.

  7. 2 തിമൊഥെയൊസ് 2:10ഏകദേശം ക്രി.പി. 66

    അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാൎക്കു കിട്ടേണ്ടതിന്നു ഞാൻ അവൎക്കായി സകലവും സഹിക്കുന്നു.

  8. 2 തിമൊഥെയൊസ് 2:11ഏകദേശം ക്രി.പി. 66

    നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;

  9. 2 തിമൊഥെയൊസ് 2:12ഏകദേശം ക്രി.പി. 66

    നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.

  10. 2 തിമൊഥെയൊസ് 2:13ഏകദേശം ക്രി.പി. 66

    നാം അവിശ്വസ്തരായിത്തീൎന്നാലും അവൻ വിശ്വസ്തനായി പാൎക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.

  11. 2 തിമൊഥെയൊസ് 2:14ഏകദേശം ക്രി.പി. 66

    കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കൎത്താവിനെ സാക്ഷിയാക്കി അവരെ ഓൎമ്മപ്പെടുത്തുക.

  12. 2 തിമൊഥെയൊസ് 2:15ഏകദേശം ക്രി.പി. 66

    സത്യവചനത്തെ യഥാൎത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.

  13. 2 തിമൊഥെയൊസ് 2:16ഏകദേശം ക്രി.പി. 66

    ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാൎക്കു അഭക്തി അധികം മുതിൎന്നുവരും;

  14. 2 തിമൊഥെയൊസ് 2:17ഏകദേശം ക്രി.പി. 66

    അവരുടെ വാക്കു അൎബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.

  15. 2 തിമൊഥെയൊസ് 2:18ഏകദേശം ക്രി.പി. 66

    ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.

  16. 2 തിമൊഥെയൊസ് 2:19ഏകദേശം ക്രി.പി. 66

    എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കൎത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കൎത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

  17. 2 തിമൊഥെയൊസ് 2:20ഏകദേശം ക്രി.പി. 66

    എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാൎയ്യത്തിന്നും ചിലതു ഹീനകാൎയ്യത്തിന്നും ഉപയോഗിക്കുന്നു.

  18. 2 തിമൊഥെയൊസ് 2:21ഏകദേശം ക്രി.പി. 66

    ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.

  19. 2 തിമൊഥെയൊസ് 2:22ഏകദേശം ക്രി.പി. 66

    യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കൎത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.

  20. 2 തിമൊഥെയൊസ് 2:23ഏകദേശം ക്രി.പി. 66

    ബുദ്ധിയില്ലാത്ത മൌഢ്യതൎക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.

  21. 2 തിമൊഥെയൊസ് 2:24ഏകദേശം ക്രി.പി. 66

    കൎത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമൎത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.

  22. 2 തിമൊഥെയൊസ് 2:25ഏകദേശം ക്രി.പി. 66

    വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും

  23. 2 തിമൊഥെയൊസ് 2:26ഏകദേശം ക്രി.പി. 66

    പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.

  24. 2 തിമൊഥെയൊസ് 3:1ഏകദേശം ക്രി.പി. 66

    അന്ത്യകാലത്തു ദുൎഘടസമയങ്ങൾ വരും എന്നറിക.

  25. 2 തിമൊഥെയൊസ് 3:2ഏകദേശം ക്രി.പി. 66

    മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും