ഉള്ളടക്കത്തിലേക്ക് പോകുക

circa 1446–1406 BC

The Wilderness Years

Forty years of wandering in the desert test Israel's faith and prepare a new generation to enter the promised land.

2,247 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. സംഖ്യാപുസ്തകം 20:19ഏകദേശം ക്രി.മു. 1471

    അതിന്നു യിസ്രായേൽമക്കൾ അവനോടു: ഞങ്ങൾ പെരുവഴിയില്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാല്നടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.

  2. സംഖ്യാപുസ്തകം 20:20ഏകദേശം ക്രി.മു. 1471

    അതിന്നു അവൻ നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടും കൂടെ അവന്റെ നേരെ പുറപ്പെട്ടു.

  3. സംഖ്യാപുസ്തകം 20:21ഏകദേശം ക്രി.മു. 1471

    ഇങ്ങനെ എദോം തന്റെ അതിരിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ടു ഒഴിഞ്ഞുപോയി.

  4. സംഖ്യാപുസ്തകം 20:22ഏകദേശം ക്രി.മു. 1471

    പിന്നെ യിസ്രായേൽമക്കളുടെ സൎവ്വസഭയും കാദേശില്നിന്നു യാത്ര പുറപ്പെട്ടു ഹോർപൎവ്വതത്തിൽ എത്തി.

  5. സംഖ്യാപുസ്തകം 20:23ഏകദേശം ക്രി.മു. 1471

    എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപൎവ്വതത്തിൽവെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:

  6. സംഖ്യാപുസ്തകം 20:24ഏകദേശം ക്രി.മു. 1471

    അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവൻ കടക്കയില്ല.

  7. സംഖ്യാപുസ്തകം 20:25ഏകദേശം ക്രി.മു. 1471

    അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപൎവ്വതത്തിൽ കൊണ്ടു ചെന്നു

  8. സംഖ്യാപുസ്തകം 20:26ഏകദേശം ക്രി.മു. 1471

    അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.

  9. സംഖ്യാപുസ്തകം 20:27ഏകദേശം ക്രി.മു. 1471

    യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സൎവ്വസഭയും കാൺകെ അവർ ഹോർപൎവ്വത്തിൽ കയറി.

  10. സംഖ്യാപുസ്തകം 20:28ഏകദേശം ക്രി.മു. 1471

    മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പൎവ്വതത്തിന്റെ മുകളിൽവെച്ചു മരിച്ചു; മോശെയും എലെയാസാരും പൎവ്വതത്തിൽനിന്നു ഇറങ്ങിവന്നു.

  11. സംഖ്യാപുസ്തകം 20:29ഏകദേശം ക്രി.മു. 1471

    അഹരോൻ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു

  12. സംഖ്യാപുസ്തകം 21:1ഏകദേശം ക്രി.മു. 1453

    യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‌രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.

  13. സംഖ്യാപുസ്തകം 21:2ഏകദേശം ക്രി.മു. 1453

    അപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേൎച്ച നേൎന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാൎപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.

  14. സംഖ്യാപുസ്തകം 21:3ഏകദേശം ക്രി.മു. 1453

    യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാൎപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോൎമ്മാ എന്നു പേരായി.

  15. സംഖ്യാപുസ്തകം 21:4ഏകദേശം ക്രി.മു. 1453

    പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപൎവ്വതത്തിങ്കല്നിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.

  16. സംഖ്യാപുസ്തകം 21:5ഏകദേശം ക്രി.മു. 1453

    ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.

  17. സംഖ്യാപുസ്തകം 21:6ഏകദേശം ക്രി.മു. 1453

    അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസൎപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.

  18. സംഖ്യാപുസ്തകം 21:7ഏകദേശം ക്രി.മു. 1453

    ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സൎപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാൎത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാൎത്ഥിച്ചു.

  19. സംഖ്യാപുസ്തകം 21:8ഏകദേശം ക്രി.മു. 1453

    യഹോവ മോശെയോടു: ഒരു അഗ്നിസൎപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.

  20. സംഖ്യാപുസ്തകം 21:9ഏകദേശം ക്രി.മു. 1453

    അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സൎപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സൎപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസൎപ്പത്തെ നോക്കിയാൽ ജീവിക്കും.

  21. സംഖ്യാപുസ്തകം 21:10ഏകദേശം ക്രി.മു. 1453

    അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.

  22. സംഖ്യാപുസ്തകം 21:11ഏകദേശം ക്രി.മു. 1453

    ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂൎയ്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.

  23. സംഖ്യാപുസ്തകം 21:12ഏകദേശം ക്രി.മു. 1453

    അവിടെനിന്നു പുറപ്പെട്ടു സാരേദ് താഴ്വരയിൽ പാളയമിറങ്ങി.

  24. സംഖ്യാപുസ്തകം 21:13ഏകദേശം ക്രി.മു. 1453

    അവിടെനിന്നു പുറപ്പെട്ടു അമോൎയ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽകൂടി ഒഴുകുന്ന അൎന്നോൻതോട്ടിന്നക്കരെ പാളയമിറങ്ങി; അൎന്നോൻ മോവാബിന്നും അമോൎയ്യൎക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു:

  25. സംഖ്യാപുസ്തകം 21:14ഏകദേശം ക്രി.മു. 1453

    “സൂഫയിലെ വാഹേബും അൎന്നോൻ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.