ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലൂക്കൊസ് 1:27ഏകദേശം ക്രി.മു. 5

    ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.

  2. ലൂക്കൊസ് 1:28ഏകദേശം ക്രി.മു. 5

    ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കൎത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

  3. ലൂക്കൊസ് 1:29ഏകദേശം ക്രി.മു. 5

    അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.

  4. ലൂക്കൊസ് 1:30ഏകദേശം ക്രി.മു. 5

    ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.

  5. ലൂക്കൊസ് 1:31ഏകദേശം ക്രി.മു. 5

    നീ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.

  6. ലൂക്കൊസ് 1:32ഏകദേശം ക്രി.മു. 5

    അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കൎത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും

  7. ലൂക്കൊസ് 1:33ഏകദേശം ക്രി.മു. 5

    അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.

  8. ലൂക്കൊസ് 1:34ഏകദേശം ക്രി.മു. 5

    മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.

  9. ലൂക്കൊസ് 1:35ഏകദേശം ക്രി.മു. 5

    അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.

  10. ലൂക്കൊസ് 1:36ഏകദേശം ക്രി.മു. 5

    നിന്റെ ചാൎച്ചക്കാരത്തി എലീശബെത്തും വാൎദ്ധക്യത്തിൽ ഒരു മകനെ ഗൎഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.

  11. ലൂക്കൊസ് 1:37ഏകദേശം ക്രി.മു. 5

    ദൈവത്തിന്നു ഒരു കാൎയ്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

  12. ലൂക്കൊസ് 1:38ഏകദേശം ക്രി.മു. 5

    അതിന്നു മറിയ: ഇതാ, ഞാൻ കൎത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

  13. ലൂക്കൊസ് 1:39ഏകദേശം ക്രി.മു. 5

    ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,

  14. ലൂക്കൊസ് 1:40ഏകദേശം ക്രി.മു. 5

    സെഖൎയ്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.

  15. ലൂക്കൊസ് 1:41ഏകദേശം ക്രി.മു. 5

    മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗൎഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,

  16. ലൂക്കൊസ് 1:42ഏകദേശം ക്രി.മു. 5

    ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗൎഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.

  17. ലൂക്കൊസ് 1:43ഏകദേശം ക്രി.മു. 5

    എന്റെ കൎത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.

  18. ലൂക്കൊസ് 1:44ഏകദേശം ക്രി.മു. 5

    നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗൎഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.

  19. ലൂക്കൊസ് 1:45ഏകദേശം ക്രി.മു. 5

    കൎത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.

  20. ലൂക്കൊസ് 1:46ഏകദേശം ക്രി.മു. 5

    അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കൎത്താവിനെ മഹിമപ്പെടുത്തുന്നു;

  21. ലൂക്കൊസ് 1:47ഏകദേശം ക്രി.മു. 5

    എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.

  22. ലൂക്കൊസ് 1:48ഏകദേശം ക്രി.മു. 5

    അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.

  23. ലൂക്കൊസ് 1:49ഏകദേശം ക്രി.മു. 5

    ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.

  24. ലൂക്കൊസ് 1:50ഏകദേശം ക്രി.മു. 5

    അവനെ ഭയപ്പെടുന്നവൎക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.

  25. ലൂക്കൊസ് 1:51ഏകദേശം ക്രി.മു. 5

    തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവൎത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.