ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലൂക്കൊസ് 1:52ഏകദേശം ക്രി.മു. 5

    പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയൎത്തിയിരിക്കുന്നു.

  2. ലൂക്കൊസ് 1:53ഏകദേശം ക്രി.മു. 5

    വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.

  3. ലൂക്കൊസ് 1:54ഏകദേശം ക്രി.മു. 5

    നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓൎക്കേണ്ടതിന്നു,

  4. ലൂക്കൊസ് 1:55ഏകദേശം ക്രി.മു. 5

    തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”

  5. ലൂക്കൊസ് 1:56ഏകദേശം ക്രി.മു. 5

    മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാൎത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.

  6. ലൂക്കൊസ് 1:57ഏകദേശം ക്രി.മു. 5

    എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;

  7. ലൂക്കൊസ് 1:58ഏകദേശം ക്രി.മു. 5

    കൎത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാൎച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.

  8. ലൂക്കൊസ് 1:59ഏകദേശം ക്രി.മു. 5

    എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖൎയ്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.

  9. ലൂക്കൊസ് 1:60ഏകദേശം ക്രി.മു. 5

    അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.

  10. ലൂക്കൊസ് 1:61ഏകദേശം ക്രി.മു. 5

    അവർ അവളോടു: നിന്റെ ചാൎച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.

  11. ലൂക്കൊസ് 1:62ഏകദേശം ക്രി.മു. 5

    പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.

  12. ലൂക്കൊസ് 1:63ഏകദേശം ക്രി.മു. 5

    അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചൎയ്യപ്പെട്ടു.

  13. ലൂക്കൊസ് 1:64ഏകദേശം ക്രി.മു. 5

    ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

  14. ലൂക്കൊസ് 1:65ഏകദേശം ക്രി.മു. 5

    ചുറ്റും പാൎക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാൎത്ത ഒക്കെയും പരന്നു.

  15. ലൂക്കൊസ് 1:66ഏകദേശം ക്രി.മു. 5

    കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കൎത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.

  16. ലൂക്കൊസ് 1:67ഏകദേശം ക്രി.മു. 5

    അവന്റെ അപ്പനായ സെഖൎയ്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:

  17. ലൂക്കൊസ് 1:68ഏകദേശം ക്രി.മു. 5

    “യിസ്രായേലിന്റെ ദൈവമായ കൎത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദൎശിച്ചു ഉദ്ധാരണം ചെയ്കയും

  18. ലൂക്കൊസ് 1:69ഏകദേശം ക്രി.മു. 5

    ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ

  19. ലൂക്കൊസ് 1:70ഏകദേശം ക്രി.മു. 5

    നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ

  20. ലൂക്കൊസ് 1:71ഏകദേശം ക്രി.മു. 5

    തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയൎത്തുകയും ചെയ്തിരിക്കുന്നതു,

  21. ലൂക്കൊസ് 1:72ഏകദേശം ക്രി.മു. 5

    നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവൎത്തിക്കേണ്ടതിന്നും

  22. ലൂക്കൊസ് 1:73ഏകദേശം ക്രി.മു. 5

    നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു

  23. ലൂക്കൊസ് 1:74ഏകദേശം ക്രി.മു. 5

    നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു

  24. ലൂക്കൊസ് 1:75ഏകദേശം ക്രി.മു. 5

    അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓൎത്തതുകൊണ്ടും ആകുന്നു.

  25. ലൂക്കൊസ് 1:76ഏകദേശം ക്രി.മു. 5

    നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കൎത്താവിന്റെ വഴി ഒരുക്കുവാനും