circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- ലൂക്കൊസ് 23:35ഏകദേശം ക്രി.പി. 33
ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.
- ലൂക്കൊസ് 23:36ഏകദേശം ക്രി.പി. 33
പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
- ലൂക്കൊസ് 23:37ഏകദേശം ക്രി.പി. 33
നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.
- ലൂക്കൊസ് 23:38ഏകദേശം ക്രി.പി. 33
ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
- ലൂക്കൊസ് 23:39ഏകദേശം ക്രി.പി. 33
തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
- ലൂക്കൊസ് 23:40ഏകദേശം ക്രി.പി. 33
മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
- ലൂക്കൊസ് 23:41ഏകദേശം ക്രി.പി. 33
നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവൎത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
- ലൂക്കൊസ് 23:42ഏകദേശം ക്രി.പി. 33
പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓൎത്തുകൊള്ളേണമേ എന്നു പറഞ്ഞു.
- ലൂക്കൊസ് 23:43ഏകദേശം ക്രി.പി. 33
യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
- ലൂക്കൊസ് 23:44ഏകദേശം ക്രി.പി. 33
ഏകദേശം ആറാം മണി നേരമായപ്പോൾ സൂൎയ്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
- ലൂക്കൊസ് 23:45ഏകദേശം ക്രി.പി. 33
ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.
- ലൂക്കൊസ് 23:46ഏകദേശം ക്രി.പി. 33
യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
- ലൂക്കൊസ് 23:47ഏകദേശം ക്രി.പി. 33
ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ടു: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
- ലൂക്കൊസ് 23:48ഏകദേശം ക്രി.പി. 33
കാണ്മാൻ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
- ലൂക്കൊസ് 23:49ഏകദേശം ക്രി.പി. 33
അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
- ലൂക്കൊസ് 23:50ഏകദേശം ക്രി.പി. 33
അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി
- ലൂക്കൊസ് 23:51ഏകദേശം ക്രി.പി. 33
-- അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു --
- ലൂക്കൊസ് 23:52ഏകദേശം ക്രി.പി. 33
പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,
- ലൂക്കൊസ് 23:53ഏകദേശം ക്രി.പി. 33
അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു.
- ലൂക്കൊസ് 23:54ഏകദേശം ക്രി.പി. 33
അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
- ലൂക്കൊസ് 23:55ഏകദേശം ക്രി.പി. 33
ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
- ലൂക്കൊസ് 23:56ഏകദേശം ക്രി.പി. 33
മടങ്ങിപ്പോയി സുഗന്ധവൎഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
- ലൂക്കൊസ് 24:1ഏകദേശം ക്രി.പി. 33
അവർ ഒരുക്കിയ സുഗന്ധവൎഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
- ലൂക്കൊസ് 24:2ഏകദേശം ക്രി.പി. 33
കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
- ലൂക്കൊസ് 24:3ഏകദേശം ക്രി.പി. 33
അകത്തു കടന്നാറെ കൎത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.