ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലൂക്കൊസ് 24:29ഏകദേശം ക്രി.പി. 33

    അവരോ: ഞങ്ങളോടുകൂടെ പാൎക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിൎബന്ധിച്ചു; അവൻ അവരോടുകൂടെ പാൎപ്പാൻ ചെന്നു.

  2. ലൂക്കൊസ് 24:30ഏകദേശം ക്രി.പി. 33

    അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവൎക്കു കൊടുത്തു.

  3. ലൂക്കൊസ് 24:31ഏകദേശം ക്രി.പി. 33

    ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവൎക്കു അപ്രത്യക്ഷനായി

  4. ലൂക്കൊസ് 24:32ഏകദേശം ക്രി.പി. 33

    അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.

  5. ലൂക്കൊസ് 24:33ഏകദേശം ക്രി.പി. 33

    ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

  6. ലൂക്കൊസ് 24:34ഏകദേശം ക്രി.പി. 33

    കൎത്താവു വാസ്തവമായി ഉയിൎത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.

  7. ലൂക്കൊസ് 24:35ഏകദേശം ക്രി.പി. 33

    വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‌വന്നതും അവർ വിവരിച്ചു പറഞ്ഞു.

  8. ലൂക്കൊസ് 24:36ഏകദേശം ക്രി.പി. 33

    ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.]

  9. ലൂക്കൊസ് 24:37ഏകദേശം ക്രി.പി. 33

    അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവൎക്കു തോന്നി.

  10. ലൂക്കൊസ് 24:38ഏകദേശം ക്രി.പി. 33

    അവൻ അവരോടു: നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?

  11. ലൂക്കൊസ് 24:39ഏകദേശം ക്രി.പി. 33

    ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.

  12. ലൂക്കൊസ് 24:40ഏകദേശം ക്രി.പി. 33

    [ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.]

  13. ലൂക്കൊസ് 24:41ഏകദേശം ക്രി.പി. 33

    അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു.

  14. ലൂക്കൊസ് 24:42ഏകദേശം ക്രി.പി. 33

    അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു.

  15. ലൂക്കൊസ് 24:43ഏകദേശം ക്രി.പി. 33

    അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.

  16. ലൂക്കൊസ് 24:44ഏകദേശം ക്രി.പി. 33

    പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീൎത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു

  17. ലൂക്കൊസ് 24:45ഏകദേശം ക്രി.പി. 33

    തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.

  18. ലൂക്കൊസ് 24:46ഏകദേശം ക്രി.പി. 33

    ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കയും

  19. ലൂക്കൊസ് 24:47ഏകദേശം ക്രി.പി. 33

    അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

  20. ലൂക്കൊസ് 24:48ഏകദേശം ക്രി.പി. 33

    ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.

  21. ലൂക്കൊസ് 24:49ഏകദേശം ക്രി.പി. 33

    എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാൎപ്പിൻ എന്നും അവരോടു പറഞ്ഞു.

  22. ലൂക്കൊസ് 24:50ഏകദേശം ക്രി.പി. 33

    അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയൎത്തി അവരെ അനുഗ്രഹിച്ചു.

  23. ലൂക്കൊസ് 24:51ഏകദേശം ക്രി.പി. 33

    അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു [സ്വൎഗ്ഗാരോഹണം ചെയ്തു].

  24. ലൂക്കൊസ് 24:52ഏകദേശം ക്രി.പി. 33

    അവർ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു

  25. ലൂക്കൊസ് 24:53ഏകദേശം ക്രി.പി. 33

    എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.