circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- ലൂക്കൊസ് 5:38ഏകദേശം ക്രി.പി. 31
പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകൎന്നുവെക്കേണ്ടതു.
- ലൂക്കൊസ് 5:39ഏകദേശം ക്രി.പി. 31
പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.
- ലൂക്കൊസ് 6:1ഏകദേശം ക്രി.പി. 31
ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.
- ലൂക്കൊസ് 6:2ഏകദേശം ക്രി.പി. 31
പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
- ലൂക്കൊസ് 6:3ഏകദേശം ക്രി.പി. 31
യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവൎക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു
- ലൂക്കൊസ് 6:4ഏകദേശം ക്രി.പി. 31
പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവൎക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
- ലൂക്കൊസ് 6:5ഏകദേശം ക്രി.പി. 31
മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു.
- ലൂക്കൊസ് 6:6ഏകദേശം ക്രി.പി. 31
മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
- ലൂക്കൊസ് 6:7ഏകദേശം ക്രി.പി. 31
ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
- ലൂക്കൊസ് 6:8ഏകദേശം ക്രി.പി. 31
അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു;
- ലൂക്കൊസ് 6:9ഏകദേശം ക്രി.പി. 31
അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
- ലൂക്കൊസ് 6:10ഏകദേശം ക്രി.പി. 31
അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൌഖ്യം വന്നു.
- ലൂക്കൊസ് 6:11ഏകദേശം ക്രി.പി. 31
അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
- ലൂക്കൊസ് 6:12ഏകദേശം ക്രി.പി. 31
ആ കാലത്തു അവൻ പ്രാൎത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാൎത്ഥനയിൽ രാത്രി കഴിച്ചു.
- ലൂക്കൊസ് 6:13ഏകദേശം ക്രി.പി. 31
നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവൎക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
- ലൂക്കൊസ് 6:14ഏകദേശം ക്രി.പി. 31
അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബൎത്തൊലൊമായി,
- ലൂക്കൊസ് 6:15ഏകദേശം ക്രി.പി. 31
മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
- ലൂക്കൊസ് 6:16ഏകദേശം ക്രി.പി. 31
യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീൎന്ന ഈസ്കായ്യോൎത്ത് യൂദാ എന്നിവർ തന്നേ.
- ലൂക്കൊസ് 6:17ഏകദേശം ക്രി.പി. 31
അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.
- ലൂക്കൊസ് 6:18ഏകദേശം ക്രി.പി. 31
അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.
- ലൂക്കൊസ് 6:19ഏകദേശം ക്രി.പി. 31
ശക്തി അവനിൽ നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
- ലൂക്കൊസ് 6:20ഏകദേശം ക്രി.പി. 31
അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളതു.
- ലൂക്കൊസ് 6:21ഏകദേശം ക്രി.പി. 31
ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
- ലൂക്കൊസ് 6:22ഏകദേശം ക്രി.പി. 31
മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
- ലൂക്കൊസ് 6:23ഏകദേശം ക്രി.പി. 31
ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വൎഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.