ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലൂക്കൊസ് 6:49ഏകദേശം ക്രി.പി. 31

    കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടു പണിത മനുഷ്യനോടു തുല്യൻ. ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.

  2. ലൂക്കൊസ് 7:1ഏകദേശം ക്രി.പി. 31

    ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീൎന്ന ശേഷം അവൻ കഫൎന്നഹൂമിൽ ചെന്നു.

  3. ലൂക്കൊസ് 7:2ഏകദേശം ക്രി.പി. 31

    അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.

  4. ലൂക്കൊസ് 7:3ഏകദേശം ക്രി.പി. 31

    അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.

  5. ലൂക്കൊസ് 7:4ഏകദേശം ക്രി.പി. 31

    അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പൎയ്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;

  6. ലൂക്കൊസ് 7:5ഏകദേശം ക്രി.പി. 31

    അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീൎപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.

  7. ലൂക്കൊസ് 7:6ഏകദേശം ക്രി.പി. 31

    യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കൎത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ.

  8. ലൂക്കൊസ് 7:7ഏകദേശം ക്രി.പി. 31

    അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.

  9. ലൂക്കൊസ് 7:8ഏകദേശം ക്രി.പി. 31

    ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.

  10. ലൂക്കൊസ് 7:9ഏകദേശം ക്രി.പി. 31

    യേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചൎയ്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;

  11. ലൂക്കൊസ് 7:10ഏകദേശം ക്രി.പി. 31

    ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ടു.

  12. ലൂക്കൊസ് 7:11ഏകദേശം ക്രി.പി. 31

    പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.

  13. ലൂക്കൊസ് 7:12ഏകദേശം ക്രി.പി. 31

    അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.

  14. ലൂക്കൊസ് 7:13ഏകദേശം ക്രി.പി. 31

    അവളെ കണ്ടിട്ടു കൎത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.

  15. ലൂക്കൊസ് 7:14ഏകദേശം ക്രി.പി. 31

    ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു.

  16. ലൂക്കൊസ് 7:15ഏകദേശം ക്രി.പി. 31

    മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.

  17. ലൂക്കൊസ് 7:16ഏകദേശം ക്രി.പി. 31

    എല്ലാവൎക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദൎശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.

  18. ലൂക്കൊസ് 7:17ഏകദേശം ക്രി.പി. 31

    അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.

  19. ലൂക്കൊസ് 7:18ഏകദേശം ക്രി.പി. 31

    ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോടു അറിയിച്ചു.

  20. ലൂക്കൊസ് 7:19ഏകദേശം ക്രി.പി. 31

    എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കൎത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.

  21. ലൂക്കൊസ് 7:20ഏകദേശം ക്രി.പി. 31

    ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

  22. ലൂക്കൊസ് 7:21ഏകദേശം ക്രി.പി. 31

    ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാൎക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു:

  23. ലൂക്കൊസ് 7:22ഏകദേശം ക്രി.പി. 31

    കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.

  24. ലൂക്കൊസ് 7:23ഏകദേശം ക്രി.പി. 31

    എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.

  25. ലൂക്കൊസ് 7:24ഏകദേശം ക്രി.പി. 31

    യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?