ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലൂക്കൊസ് 7:25ഏകദേശം ക്രി.പി. 31

    അല്ല, എന്തു കാണ്മാൻ പോയി? മാൎദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ.

  2. ലൂക്കൊസ് 7:26ഏകദേശം ക്രി.പി. 31

    അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:

  3. ലൂക്കൊസ് 7:27ഏകദേശം ക്രി.പി. 31

    “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.

  4. ലൂക്കൊസ് 7:28ഏകദേശം ക്രി.പി. 31

    സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.--

  5. ലൂക്കൊസ് 7:29ഏകദേശം ക്രി.പി. 31

    എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.

  6. ലൂക്കൊസ് 7:30ഏകദേശം ക്രി.പി. 31

    എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ---

  7. ലൂക്കൊസ് 7:31ഏകദേശം ക്രി.പി. 31

    ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?

  8. ലൂക്കൊസ് 7:32ഏകദേശം ക്രി.പി. 31

    ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ.

  9. ലൂക്കൊസ് 7:33ഏകദേശം ക്രി.പി. 31

    യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.

  10. ലൂക്കൊസ് 7:34ഏകദേശം ക്രി.പി. 31

    മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.

  11. ലൂക്കൊസ് 7:35ഏകദേശം ക്രി.പി. 31

    ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.

  12. ലൂക്കൊസ് 7:36ഏകദേശം ക്രി.പി. 31

    പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു.

  13. ലൂക്കൊസ് 7:37ഏകദേശം ക്രി.പി. 31

    ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽഭരണി പരിമളതൈലം കൊണ്ടുവന്നു,

  14. ലൂക്കൊസ് 7:38ഏകദേശം ക്രി.പി. 31

    പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീൎകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.

  15. ലൂക്കൊസ് 7:39ഏകദേശം ക്രി.പി. 31

    അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു

  16. ലൂക്കൊസ് 7:40ഏകദേശം ക്രി.പി. 31

    ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.

  17. ലൂക്കൊസ് 7:41ഏകദേശം ക്രി.പി. 31

    കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.

  18. ലൂക്കൊസ് 7:42ഏകദേശം ക്രി.പി. 31

    വീട്ടുവാൻ അവൎക്കു വക ഇല്ലായ്കയാൽ അവൻ ഇരുവൎക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?

  19. ലൂക്കൊസ് 7:43ഏകദേശം ക്രി.പി. 31

    അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.

  20. ലൂക്കൊസ് 7:44ഏകദേശം ക്രി.പി. 31

    സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.

  21. ലൂക്കൊസ് 7:45ഏകദേശം ക്രി.പി. 31

    നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.

  22. ലൂക്കൊസ് 7:46ഏകദേശം ക്രി.പി. 31

    നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.

  23. ലൂക്കൊസ് 7:47ഏകദേശം ക്രി.പി. 31

    ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.

  24. ലൂക്കൊസ് 7:48ഏകദേശം ക്രി.പി. 31

    പിന്നെ അവൻ അവളോടു: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.

  25. ലൂക്കൊസ് 7:49ഏകദേശം ക്രി.പി. 31

    അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.