circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- മര്‍ക്കൊസ് 9:32ഏകദേശം ക്രി.പി. 32
ആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
- മര്‍ക്കൊസ് 9:33ഏകദേശം ക്രി.പി. 32
അവൻ കഫൎന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.
- മര്‍ക്കൊസ് 9:34ഏകദേശം ക്രി.പി. 32
അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
- മര്‍ക്കൊസ് 9:35ഏകദേശം ക്രി.പി. 32
അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവൎക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
- മര്‍ക്കൊസ് 9:36ഏകദേശം ക്രി.പി. 32
ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
- മര്‍ക്കൊസ് 9:37ഏകദേശം ക്രി.പി. 32
ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
- മര്‍ക്കൊസ് 9:38ഏകദേശം ക്രി.പി. 32
യോഹന്നാൻ അവനോടു: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
- മര്‍ക്കൊസ് 9:39ഏകദേശം ക്രി.പി. 32
അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീൎയ്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
- മര്‍ക്കൊസ് 9:40ഏകദേശം ക്രി.പി. 32
നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
- മര്‍ക്കൊസ് 9:41ഏകദേശം ക്രി.പി. 32
നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
- മര്‍ക്കൊസ് 9:42ഏകദേശം ക്രി.പി. 32
എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടൎച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.
- മര്‍ക്കൊസ് 9:43ഏകദേശം ക്രി.പി. 32
നിന്റെ കൈ നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
- മര്‍ക്കൊസ് 9:44ഏകദേശം ക്രി.പി. 32
ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.
- മര്‍ക്കൊസ് 9:45ഏകദേശം ക്രി.പി. 32
നിന്റെ കാൽ നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
- മര്‍ക്കൊസ് 9:46ഏകദേശം ക്രി.പി. 32
മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
- മര്‍ക്കൊസ് 9:47ഏകദേശം ക്രി.പി. 32
നിന്റെ കണ്ണു നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
- മര്‍ക്കൊസ് 9:48ഏകദേശം ക്രി.പി. 32
അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
- മര്‍ക്കൊസ് 9:49ഏകദേശം ക്രി.പി. 32
എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
- മര്‍ക്കൊസ് 9:50ഏകദേശം ക്രി.പി. 32
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.
- മര്‍ക്കൊസ് 10:1ഏകദേശം ക്രി.പി. 29
അവിടെ നിന്നു അവൻ പുറപ്പെട്ടു യോൎദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു.
- മര്‍ക്കൊസ് 10:2ഏകദേശം ക്രി.പി. 29
അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാൎയ്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.
- മര്‍ക്കൊസ് 10:3ഏകദേശം ക്രി.പി. 29
അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു.
- മര്‍ക്കൊസ് 10:4ഏകദേശം ക്രി.പി. 29
ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു.
- മര്‍ക്കൊസ് 10:5ഏകദേശം ക്രി.പി. 29
യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു.
- മര്‍ക്കൊസ് 10:6ഏകദേശം ക്രി.പി. 29
സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.