ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. മര്‍ക്കൊസ് 9:7ഏകദേശം ക്രി.പി. 32

    പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയ പുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

  2. മര്‍ക്കൊസ് 9:8ഏകദേശം ക്രി.പി. 32

    പെട്ടെന്നു അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.

  3. മര്‍ക്കൊസ് 9:9ഏകദേശം ക്രി.പി. 32

    അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവൻ അവരോടു കല്പിച്ചു.

  4. മര്‍ക്കൊസ് 9:10ഏകദേശം ക്രി.പി. 32

    മരിച്ചവരിൽനിന്നു എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തൎക്കിച്ചുംകൊണ്ടു അവർ ആ വാക്കു ഉള്ളിൽ സംഗ്രഹിച്ചു.

  5. മര്‍ക്കൊസ് 9:11ഏകദേശം ക്രി.പി. 32

    ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ വാദിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.

  6. മര്‍ക്കൊസ് 9:12ഏകദേശം ക്രി.പി. 32

    അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?

  7. മര്‍ക്കൊസ് 9:13ഏകദേശം ക്രി.പി. 32

    ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.

  8. മര്‍ക്കൊസ് 9:14ഏകദേശം ക്രി.പി. 32

    അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തൎക്കിക്കുന്നതും കണ്ടു.

  9. മര്‍ക്കൊസ് 9:15ഏകദേശം ക്രി.പി. 32

    പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.

  10. മര്‍ക്കൊസ് 9:16ഏകദേശം ക്രി.പി. 32

    അവൻ അവരോടു: നിങ്ങൾ അവരുമായി തൎക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.

  11. മര്‍ക്കൊസ് 9:17ഏകദേശം ക്രി.പി. 32

    അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.

  12. മര്‍ക്കൊസ് 9:18ഏകദേശം ക്രി.പി. 32

    അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവൎക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.

  13. മര്‍ക്കൊസ് 9:19ഏകദേശം ക്രി.പി. 32

    അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.

  14. മര്‍ക്കൊസ് 9:20ഏകദേശം ക്രി.പി. 32

    അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.

  15. മര്‍ക്കൊസ് 9:21ഏകദേശം ക്രി.പി. 32

    ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.

  16. മര്‍ക്കൊസ് 9:22ഏകദേശം ക്രി.പി. 32

    അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.

  17. മര്‍ക്കൊസ് 9:23ഏകദേശം ക്രി.പി. 32

    യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.

  18. മര്‍ക്കൊസ് 9:24ഏകദേശം ക്രി.പി. 32

    ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കൎത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.

  19. മര്‍ക്കൊസ് 9:25ഏകദേശം ക്രി.പി. 32

    എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.

  20. മര്‍ക്കൊസ് 9:26ഏകദേശം ക്രി.പി. 32

    അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.

  21. മര്‍ക്കൊസ് 9:27ഏകദേശം ക്രി.പി. 32

    യേശു അവനെ കൈക്കു പിടിച്ചു നിവിൎത്തി, അവൻ എഴുന്നേറ്റു.

  22. മര്‍ക്കൊസ് 9:28ഏകദേശം ക്രി.പി. 32

    വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാൎയ്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.

  23. മര്‍ക്കൊസ് 9:29ഏകദേശം ക്രി.പി. 32

    പ്രാൎത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.

  24. മര്‍ക്കൊസ് 9:30ഏകദേശം ക്രി.പി. 32

    അവിടെ നിന്നു അവർ പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവൻ ഇച്ഛിച്ചു.

  25. മര്‍ക്കൊസ് 9:31ഏകദേശം ക്രി.പി. 32

    അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിൎത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.