circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- യോഹന്നാന്‍ 7:42ഏകദേശം ക്രി.പി. 33
ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാൎത്ത ഗ്രാമമായ ബേത്ത്ലേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
- യോഹന്നാന്‍ 7:43ഏകദേശം ക്രി.പി. 33
അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
- യോഹന്നാന്‍ 7:44ഏകദേശം ക്രി.പി. 33
അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈ വെച്ചില്ല.
- യോഹന്നാന്‍ 7:45ഏകദേശം ക്രി.പി. 33
ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു:
- യോഹന്നാന്‍ 7:46ഏകദേശം ക്രി.പി. 33
ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.
- യോഹന്നാന്‍ 7:47ഏകദേശം ക്രി.പി. 33
പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
- യോഹന്നാന്‍ 7:48ഏകദേശം ക്രി.പി. 33
പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
- യോഹന്നാന്‍ 7:49ഏകദേശം ക്രി.പി. 33
ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
- യോഹന്നാന്‍ 7:50ഏകദേശം ക്രി.പി. 33
അവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു:
- യോഹന്നാന്‍ 7:51ഏകദേശം ക്രി.പി. 33
ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
- യോഹന്നാന്‍ 7:52ഏകദേശം ക്രി.പി. 33
അവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
- യോഹന്നാന്‍ 7:53ഏകദേശം ക്രി.പി. 33
[അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.
- യോഹന്നാന്‍ 8:1ഏകദേശം ക്രി.പി. 33
യേശുവോ ഒലീവ് മലയിലേക്കു പോയി.
- യോഹന്നാന്‍ 8:2ഏകദേശം ക്രി.പി. 33
അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
- യോഹന്നാന്‍ 8:3ഏകദേശം ക്രി.പി. 33
ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
- യോഹന്നാന്‍ 8:4ഏകദേശം ക്രി.പി. 33
ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകൎമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
- യോഹന്നാന്‍ 8:5ഏകദേശം ക്രി.പി. 33
ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
- യോഹന്നാന്‍ 8:6ഏകദേശം ക്രി.പി. 33
ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
- യോഹന്നാന്‍ 8:7ഏകദേശം ക്രി.പി. 33
അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിൎന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.
- യോഹന്നാന്‍ 8:8ഏകദേശം ക്രി.പി. 33
പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
- യോഹന്നാന്‍ 8:9ഏകദേശം ക്രി.പി. 33
അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശുമാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു.
- യോഹന്നാന്‍ 8:10ഏകദേശം ക്രി.പി. 33
യേശു നിവിൎന്നു അവളോടു: സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു:
- യോഹന്നാന്‍ 8:11ഏകദേശം ക്രി.പി. 33
ഇല്ല കൎത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു].
- യോഹന്നാന്‍ 8:12ഏകദേശം ക്രി.പി. 33
യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
- യോഹന്നാന്‍ 8:13ഏകദേശം ക്രി.പി. 33
പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.