circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- ലൂക്കൊസ് 20:41ഏകദേശം ക്രി.പി. 33
എന്നാൽ അവൻ അവരോടു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?
- ലൂക്കൊസ് 20:42ഏകദേശം ക്രി.പി. 33
“കൎത്താവു എന്റെ കൎത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
- ലൂക്കൊസ് 20:43ഏകദേശം ക്രി.പി. 33
എന്നു സങ്കീൎത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.
- ലൂക്കൊസ് 20:44ഏകദേശം ക്രി.പി. 33
ദാവീദ് അവനെ കൎത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.
- ലൂക്കൊസ് 20:45ഏകദേശം ക്രി.പി. 33
എന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു:
- ലൂക്കൊസ് 20:46ഏകദേശം ക്രി.പി. 33
നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
- ലൂക്കൊസ് 20:47ഏകദേശം ക്രി.പി. 33
അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീൎഘമായി പ്രാൎത്ഥിക്കയും ചെയ്യുന്നു; അവൎക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും.
- ലൂക്കൊസ് 21:1ഏകദേശം ക്രി.പി. 33
അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു.
- ലൂക്കൊസ് 21:2ഏകദേശം ക്രി.പി. 33
ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ:
- ലൂക്കൊസ് 21:3ഏകദേശം ക്രി.പി. 33
ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
- ലൂക്കൊസ് 21:4ഏകദേശം ക്രി.പി. 33
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
- ലൂക്കൊസ് 21:5ഏകദേശം ക്രി.പി. 33
ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
- ലൂക്കൊസ് 21:6ഏകദേശം ക്രി.പി. 33
ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു.
- ലൂക്കൊസ് 21:7ഏകദേശം ക്രി.പി. 33
ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
- ലൂക്കൊസ് 21:8ഏകദേശം ക്രി.പി. 33
അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
- ലൂക്കൊസ് 21:9ഏകദേശം ക്രി.പി. 33
നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
- ലൂക്കൊസ് 21:10ഏകദേശം ക്രി.പി. 33
പിന്നെ അവൻ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎക്കും.
- ലൂക്കൊസ് 21:11ഏകദേശം ക്രി.പി. 33
വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.
- ലൂക്കൊസ് 21:12ഏകദേശം ക്രി.പി. 33
ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
- ലൂക്കൊസ് 21:13ഏകദേശം ക്രി.പി. 33
അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.
- ലൂക്കൊസ് 21:14ഏകദേശം ക്രി.പി. 33
ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ.
- ലൂക്കൊസ് 21:15ഏകദേശം ക്രി.പി. 33
നിങ്ങളുടെ എതിരികൾക്കു ആൎക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.
- ലൂക്കൊസ് 21:16ഏകദേശം ക്രി.പി. 33
എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാൎച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും.
- ലൂക്കൊസ് 21:17ഏകദേശം ക്രി.പി. 33
എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.
- ലൂക്കൊസ് 21:18ഏകദേശം ക്രി.പി. 33
നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.