circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- ലൂക്കൊസ് 20:16ഏകദേശം ക്രി.പി. 33
അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാൎക്കു ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.
- ലൂക്കൊസ് 20:17ഏകദേശം ക്രി.പി. 33
അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീൎന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?
- ലൂക്കൊസ് 20:18ഏകദേശം ക്രി.പി. 33
ആ കല്ലിന്മേൽ വീഴുന്ന ഏവനും തകൎന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
- ലൂക്കൊസ് 20:19ഏകദേശം ക്രി.പി. 33
ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.
- ലൂക്കൊസ് 20:20ഏകദേശം ക്രി.പി. 33
പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
- ലൂക്കൊസ് 20:21ഏകദേശം ക്രി.പി. 33
അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാൎത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.
- ലൂക്കൊസ് 20:22ഏകദേശം ക്രി.പി. 33
നാം കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
- ലൂക്കൊസ് 20:23ഏകദേശം ക്രി.പി. 33
അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ;
- ലൂക്കൊസ് 20:24ഏകദേശം ക്രി.പി. 33
അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
- ലൂക്കൊസ് 20:25ഏകദേശം ക്രി.പി. 33
എന്നാൽ കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
- ലൂക്കൊസ് 20:26ഏകദേശം ക്രി.പി. 33
അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചൎയ്യപ്പെട്ടു മിണ്ടാതിരുന്നു.
- ലൂക്കൊസ് 20:27ഏകദേശം ക്രി.പി. 33
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു:
- ലൂക്കൊസ് 20:28ഏകദേശം ക്രി.പി. 33
ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാൎയ്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
- ലൂക്കൊസ് 20:29ഏകദേശം ക്രി.പി. 33
എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.
- ലൂക്കൊസ് 20:30ഏകദേശം ക്രി.പി. 33
രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.
- ലൂക്കൊസ് 20:31ഏകദേശം ക്രി.പി. 33
അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.
- ലൂക്കൊസ് 20:32ഏകദേശം ക്രി.പി. 33
ഒടുവിൽ സ്ത്രീയും മരിച്ചു.
- ലൂക്കൊസ് 20:33ഏകദേശം ക്രി.പി. 33
എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാൎയ്യയാകും? ഏഴുവൎക്കും ഭാൎയ്യയായിരുന്നുവല്ലോ.
- ലൂക്കൊസ് 20:34ഏകദേശം ക്രി.പി. 33
അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.
- ലൂക്കൊസ് 20:35ഏകദേശം ക്രി.പി. 33
എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവൎക്കു ഇനി മരിപ്പാനും കഴികയില്ല.
- ലൂക്കൊസ് 20:36ഏകദേശം ക്രി.പി. 33
അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
- ലൂക്കൊസ് 20:37ഏകദേശം ക്രി.പി. 33
മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടൎപ്പുഭാഗത്തു കൎത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.
- ലൂക്കൊസ് 20:38ഏകദേശം ക്രി.പി. 33
ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.
- ലൂക്കൊസ് 20:39ഏകദേശം ക്രി.പി. 33
അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.
- ലൂക്കൊസ് 20:40ഏകദേശം ക്രി.പി. 33
പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.