ഉള്ളടക്കത്തിലേക്ക് പോകുക

circa 800–400 BC

The Hebrew Prophets

God speaks through Isaiah, Jeremiah, and the minor prophets—calling Israel to repentance and foretelling the coming Messiah.

3,706 വാക്യങ്ങൾ · 14 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. യെശയ്യാവ് 25:12ഏകദേശം ക്രി.മു. 712

    നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവൻ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.

  2. യെശയ്യാവ് 26:1ഏകദേശം ക്രി.മു. 712

    അന്നാളിൽ അവർ യെഹൂദാദേശത്തു ഈ പാട്ടു പാടും: നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കി വെക്കുന്നു.

  3. യെശയ്യാവ് 26:2ഏകദേശം ക്രി.മു. 712

    വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ.

  4. യെശയ്യാവ് 26:3ഏകദേശം ക്രി.മു. 712

    സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂൎണ്ണസമാധാനത്തിൽ കാക്കുന്നു.

  5. യെശയ്യാവ് 26:4ഏകദേശം ക്രി.മു. 712

    യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.

  6. യെശയ്യാവ് 26:5ഏകദേശം ക്രി.മു. 712

    അവൻ ഉയരത്തിൽ പാൎക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.

  7. യെശയ്യാവ് 26:6ഏകദേശം ക്രി.മു. 712

    കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.

  8. യെശയ്യാവ് 26:7ഏകദേശം ക്രി.മു. 712

    നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.

  9. യെശയ്യാവ് 26:8ഏകദേശം ക്രി.മു. 712

    അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.

  10. യെശയ്യാവ് 26:9ഏകദേശം ക്രി.മു. 712

    എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.

  11. യെശയ്യാവ് 26:10ഏകദേശം ക്രി.മു. 712

    ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവൎത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല.

  12. യെശയ്യാവ് 26:11ഏകദേശം ക്രി.മു. 712

    യഹോവേ, നിന്റെ കൈ ഉയൎന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.

  13. യെശയ്യാവ് 26:12ഏകദേശം ക്രി.മു. 712

    യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവൎത്തിച്ചിരിക്കുന്നുവല്ലോ.

  14. യെശയ്യാവ് 26:13ഏകദേശം ക്രി.മു. 712

    ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കൎത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.

  15. യെശയ്യാവ് 26:14ഏകദേശം ക്രി.മു. 712

    മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദൎശിച്ചു സംഹരിക്കയും അവരുടെ ഓൎമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.

  16. യെശയ്യാവ് 26:15ഏകദേശം ക്രി.മു. 712

    നീ ജനത്തെ വൎദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വൎദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.

  17. യെശയ്യാവ് 26:16ഏകദേശം ക്രി.മു. 712

    യഹോവേ, കഷ്ടതയിൽ അവർ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവൎക്കു തട്ടിയപ്പോൾ ജപം കഴിക്കയും ചെയ്തു.

  18. യെശയ്യാവ് 26:17ഏകദേശം ക്രി.മു. 712

    യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗൎഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.

  19. യെശയ്യാവ് 26:18ഏകദേശം ക്രി.മു. 712

    ഞങ്ങൾ ഗൎഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങൾ പ്രവൎത്തിച്ചിട്ടില്ല; ഭൂവാസികൾ പിറന്നുവീണതുമില്ല.

  20. യെശയ്യാവ് 26:19ഏകദേശം ക്രി.മു. 712

    നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണൎന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.

  21. യെശയ്യാവ് 26:20ഏകദേശം ക്രി.മു. 712

    എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.

  22. യെശയ്യാവ് 26:21ഏകദേശം ക്രി.മു. 712

    യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദൎശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.

  23. യെശയ്യാവ് 27:1ഏകദേശം ക്രി.മു. 712

    അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസൎപ്പമായ ലിവ്യാഥാനെയും വക്രസൎപ്പമായ ലിവ്യാഥാനെയും സന്ദൎശിക്കും; സമുദ്രത്തിലെ മഹാസൎപ്പത്തെ അവൻ കൊന്നുകളയും.

  24. യെശയ്യാവ് 27:2ഏകദേശം ക്രി.മു. 712

    അന്നു നിങ്ങൾ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിൻ.

  25. യെശയ്യാവ് 27:3ഏകദേശം ക്രി.മു. 712

    യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.