ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. റോമര്‍ 9:26ഏകദേശം ക്രി.പി. 60

    നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.

  2. റോമര്‍ 9:27ഏകദേശം ക്രി.പി. 60

    യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.

  3. റോമര്‍ 9:28ഏകദേശം ക്രി.പി. 60

    കൎത്താവു ഭൂമിയിൽ തന്റെ വചനം നിവൎത്തിച്ചു ക്ഷണത്തിൽ തീൎക്കും” എന്നു വിളിച്ചു പറയുന്നു.

  4. റോമര്‍ 9:29ഏകദേശം ക്രി.പി. 60

    “സൈന്യങ്ങളുടെ കൎത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

  5. റോമര്‍ 9:30ഏകദേശം ക്രി.പി. 60

    ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.

  6. റോമര്‍ 9:31ഏകദേശം ക്രി.പി. 60

    നീതിയുടെ പ്രമാണം പിന്തുടൎന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.

  7. റോമര്‍ 9:32ഏകദേശം ക്രി.പി. 60

    അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടൎച്ചക്കല്ലിന്മേൽ തട്ടി ഇടറി:

  8. റോമര്‍ 9:33ഏകദേശം ക്രി.പി. 60

    “ഇതാ, ഞാൻ സീയോനിൽ ഇടൎച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.

  9. റോമര്‍ 10:1ഏകദേശം ക്രി.പി. 60

    സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവൎക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.

  10. റോമര്‍ 10:2ഏകദേശം ക്രി.പി. 60

    അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവൎക്കു സാക്ഷ്യം പറയുന്നു.

  11. റോമര്‍ 10:3ഏകദേശം ക്രി.പി. 60

    അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.

  12. റോമര്‍ 10:4ഏകദേശം ക്രി.പി. 60

    വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.

  13. റോമര്‍ 10:5ഏകദേശം ക്രി.പി. 60

    ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.

  14. റോമര്‍ 10:6ഏകദേശം ക്രി.പി. 60

    വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വൎഗ്ഗത്തിൽ കയറും എന്നോ,

  15. റോമര്‍ 10:7ഏകദേശം ക്രി.പി. 60

    ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”

  16. റോമര്‍ 10:8ഏകദേശം ക്രി.പി. 60

    എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.

  17. റോമര്‍ 10:9ഏകദേശം ക്രി.പി. 60

    യേശുവിനെ കൎത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

  18. റോമര്‍ 10:10ഏകദേശം ക്രി.പി. 60

    ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

  19. റോമര്‍ 10:11ഏകദേശം ക്രി.പി. 60

    “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.

  20. റോമര്‍ 10:12ഏകദേശം ക്രി.പി. 60

    യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവൎക്കും കൎത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവൎക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.

  21. റോമര്‍ 10:13ഏകദേശം ക്രി.പി. 60

    “കൎത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.

  22. റോമര്‍ 10:14ഏകദേശം ക്രി.പി. 60

    എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?

  23. റോമര്‍ 10:15ഏകദേശം ക്രി.പി. 60

    ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

  24. റോമര്‍ 10:16ഏകദേശം ക്രി.പി. 60

    എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കൎത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.

  25. റോമര്‍ 10:17ഏകദേശം ക്രി.പി. 60

    ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.