ഉള്ളടക്കത്തിലേക്ക് പോകുക

circa 1446 BC

Sinai & The Law

God meets Israel at Mount Sinai, reveals the Ten Commandments, and establishes the Tabernacle and the priestly covenant.

1,657 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലേവ്യപുസ്തകം 17:13ഏകദേശം ക്രി.മു. 1490

    യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.

  2. ലേവ്യപുസ്തകം 17:14ഏകദേശം ക്രി.മു. 1490

    സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോടു: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.

  3. ലേവ്യപുസ്തകം 17:15ഏകദേശം ക്രി.മു. 1490

    താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.

  4. ലേവ്യപുസ്തകം 17:16ഏകദേശം ക്രി.മു. 1490

    വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.

  5. ലേവ്യപുസ്തകം 18:1ഏകദേശം ക്രി.മു. 1490

    യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

  6. ലേവ്യപുസ്തകം 18:2ഏകദേശം ക്രി.മു. 1490

    നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

  7. ലേവ്യപുസ്തകം 18:3ഏകദേശം ക്രി.മു. 1490

    നിങ്ങൾ പാൎത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മൎയ്യാദ ആചരിക്കരുതു.

  8. ലേവ്യപുസ്തകം 18:4ഏകദേശം ക്രി.മു. 1490

    എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  9. ലേവ്യപുസ്തകം 18:5ഏകദേശം ക്രി.മു. 1490

    ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.

  10. ലേവ്യപുസ്തകം 18:6ഏകദേശം ക്രി.മു. 1490

    നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ തക്കവണ്ണം അവരോടു അടുക്കരുതു; ഞാൻ യഹോവ ആകുന്നു.

  11. ലേവ്യപുസ്തകം 18:7ഏകദേശം ക്രി.മു. 1490

    നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.

  12. ലേവ്യപുസ്തകം 18:8ഏകദേശം ക്രി.മു. 1490

    അപ്പന്റെ ഭാൎയ്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.

  13. ലേവ്യപുസ്തകം 18:9ഏകദേശം ക്രി.മു. 1490

    അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടിൽ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.

  14. ലേവ്യപുസ്തകം 18:10ഏകദേശം ക്രി.മു. 1490

    നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.

  15. ലേവ്യപുസ്തകം 18:11ഏകദേശം ക്രി.മു. 1490

    നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാൎയ്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ സഹോദരിയല്ലോ.

  16. ലേവ്യപുസ്തകം 18:12ഏകദേശം ക്രി.മു. 1490

    അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ അപ്പന്റെ അടുത്ത ചാൎച്ചക്കാരത്തിയല്ലോ.

  17. ലേവ്യപുസ്തകം 18:13ഏകദേശം ക്രി.മു. 1490

    അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ അമ്മയുടെ അടുത്ത ചാൎച്ചക്കാരത്തിയല്ലോ.

  18. ലേവ്യപുസ്തകം 18:14ഏകദേശം ക്രി.മു. 1490

    അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാൎയ്യയോടു അടുക്കയുമരുതു; അവൾ നിന്റെ ഇളയമ്മയല്ലോ.

  19. ലേവ്യപുസ്തകം 18:15ഏകദേശം ക്രി.മു. 1490

    നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ മകന്റെ ഭാൎയ്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.

  20. ലേവ്യപുസ്തകം 18:16ഏകദേശം ക്രി.മു. 1490

    സഹോദരന്റെ ഭാൎയ്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.

  21. ലേവ്യപുസ്തകം 18:17ഏകദേശം ക്രി.മു. 1490

    ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു: അവർ അടുത്ത ചാൎച്ചക്കാരല്ലോ; അതു ദുഷ്കൎമ്മം.

  22. ലേവ്യപുസ്തകം 18:18ഏകദേശം ക്രി.മു. 1490

    ഭാൎയ്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിപ്പാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെകൂടെ പരിഗ്രഹിക്കരുതു.

  23. ലേവ്യപുസ്തകം 18:19ഏകദേശം ക്രി.മു. 1490

    ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.

  24. ലേവ്യപുസ്തകം 18:20ഏകദേശം ക്രി.മു. 1490

    കൂട്ടുകാരന്റെ ഭാൎയ്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.

  25. ലേവ്യപുസ്തകം 18:21ഏകദേശം ക്രി.മു. 1490

    നിന്റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന്നു അൎപ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.