ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. മര്‍ക്കൊസ് 14:16ഏകദേശം ക്രി.പി. 33

    ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.

  2. മര്‍ക്കൊസ് 14:17ഏകദേശം ക്രി.പി. 33

    സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.

  3. മര്‍ക്കൊസ് 14:18ഏകദേശം ക്രി.പി. 33

    അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

  4. മര്‍ക്കൊസ് 14:19ഏകദേശം ക്രി.പി. 33

    അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.

  5. മര്‍ക്കൊസ് 14:20ഏകദേശം ക്രി.പി. 33

    അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ.

  6. മര്‍ക്കൊസ് 14:21ഏകദേശം ക്രി.പി. 33

    മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.

  7. മര്‍ക്കൊസ് 14:22ഏകദേശം ക്രി.പി. 33

    അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.

  8. മര്‍ക്കൊസ് 14:23ഏകദേശം ക്രി.പി. 33

    പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവൎക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു:

  9. മര്‍ക്കൊസ് 14:24ഏകദേശം ക്രി.പി. 33

    ഇതു അനേകൎക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.

  10. മര്‍ക്കൊസ് 14:25ഏകദേശം ക്രി.പി. 33

    മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.

  11. മര്‍ക്കൊസ് 14:26ഏകദേശം ക്രി.പി. 33

    പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവു മലക്കു പോയി.

  12. മര്‍ക്കൊസ് 14:27ഏകദേശം ക്രി.പി. 33

    യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

  13. മര്‍ക്കൊസ് 14:28ഏകദേശം ക്രി.പി. 33

    എന്നാൽ ഞാൻ ഉയിൎത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.

  14. മര്‍ക്കൊസ് 14:29ഏകദേശം ക്രി.പി. 33

    പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു.

  15. മര്‍ക്കൊസ് 14:30ഏകദേശം ക്രി.പി. 33

    യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.

  16. മര്‍ക്കൊസ് 14:31ഏകദേശം ക്രി.പി. 33

    അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.

  17. മര്‍ക്കൊസ് 14:32ഏകദേശം ക്രി.പി. 33

    അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാൎത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.

  18. മര്‍ക്കൊസ് 14:33ഏകദേശം ക്രി.പി. 33

    പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി:

  19. മര്‍ക്കൊസ് 14:34ഏകദേശം ക്രി.പി. 33

    എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാൎത്തു ഉണൎന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.

  20. മര്‍ക്കൊസ് 14:35ഏകദേശം ക്രി.പി. 33

    പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാൎത്ഥിച്ചു:

  21. മര്‍ക്കൊസ് 14:36ഏകദേശം ക്രി.പി. 33

    അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.

  22. മര്‍ക്കൊസ് 14:37ഏകദേശം ക്രി.പി. 33

    പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണൎന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ?

  23. മര്‍ക്കൊസ് 14:38ഏകദേശം ക്രി.പി. 33

    പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണൎന്നിരുന്നു പ്രാൎത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.

  24. മര്‍ക്കൊസ് 14:39ഏകദേശം ക്രി.പി. 33

    അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാൎത്ഥിച്ചു.

  25. മര്‍ക്കൊസ് 14:40ഏകദേശം ക്രി.പി. 33

    മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല.