ഉള്ളടക്കത്തിലേക്ക് പോകുക

circa 605–538 BC

The Babylonian Exile

Jerusalem falls and the temple burns; Ezekiel and Daniel minister among the exiles as Lamentations mourns the city's ruin.

1,784 വാക്യങ്ങൾ · 3 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. യെഹെസ്കേല്‍ 44:12ഏകദേശം ക്രി.മു. 574

    അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്തു, യിസ്രായേൽഗൃഹത്തിന്നു അകൃത്യഹേതുവായ്തീൎന്നതുകൊണ്ടു ഞാൻ അവൎക്കു വിരോധമായി കൈ ഉയൎത്തി സത്യം ചെയ്തിരിക്കുന്നു; അവർ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.

  2. യെഹെസ്കേല്‍ 44:13ഏകദേശം ക്രി.മു. 574

    അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാനും അതിവിശുദ്ധങ്ങളായ എന്റെ സകലവിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങൾ ചെയ്ത മ്ലേച്ഛതകളും വഹിക്കേണം.

  3. യെഹെസ്കേല്‍ 44:14ഏകദേശം ക്രി.മു. 574

    എന്നാൽ ആലയത്തിന്റെ എല്ലാ വേലെക്കും അതിൽ ചെയ്‌വാനുള്ള എല്ലാറ്റിന്നും ഞാൻ അവരെ അതിൽ കാൎയ്യവിചാരകന്മാരാക്കിവെക്കും.

  4. യെഹെസ്കേല്‍ 44:15ഏകദേശം ക്രി.മു. 574

    യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാൎയ്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അൎപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.

  5. യെഹെസ്കേല്‍ 44:16ഏകദേശം ക്രി.മു. 574

    അവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്റെ മേശയുടെ അടുക്കൽ വരികയും എന്റെ കാൎയ്യവിചാരണ നടത്തുകയും വേണം.

  6. യെഹെസ്കേല്‍ 44:17ഏകദേശം ക്രി.മു. 574

    എന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്റെ വാതില്ക്കലും ആലയത്തിന്നകത്തും ശുശ്രൂഷചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുതു.

  7. യെഹെസ്കേല്‍ 44:18ഏകദേശം ക്രി.മു. 574

    അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കേണം; വിയൎപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുതു.

  8. യെഹെസ്കേല്‍ 44:19ഏകദേശം ക്രി.മു. 574

    അവർ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങൾ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.

  9. യെഹെസ്കേല്‍ 44:20ഏകദേശം ക്രി.മു. 574

    അവർ തല ക്ഷൌരം ചെയ്കയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്ക മാത്രമേ ചെയ്യാവു.

  10. യെഹെസ്കേല്‍ 44:21ഏകദേശം ക്രി.മു. 574

    യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ചു അകത്തെ പ്രാകാരത്തിൽ കടക്കരുതു.

  11. യെഹെസ്കേല്‍ 44:22ഏകദേശം ക്രി.മു. 574

    വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാൎയ്യയായി എടുക്കാതെ അവർ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാൎയ്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.

  12. യെഹെസ്കേല്‍ 44:23ഏകദേശം ക്രി.മു. 574

    അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിൎമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.

  13. യെഹെസ്കേല്‍ 44:24ഏകദേശം ക്രി.മു. 574

    വ്യവഹാരത്തിൽ അവർ ന്യായം വിധിപ്പാൻ നില്ക്കേണം; എന്റെ വിധികളെ അനുസരിച്ചു അവർ ന്യായം വിധിക്കേണം; അവർ ഉത്സവങ്ങളിലൊക്കെയും എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.

  14. യെഹെസ്കേല്‍ 44:25ഏകദേശം ക്രി.മു. 574

    അവർ മരിച്ച ആളുടെ അടുക്കൽ ചെന്നു അശുദ്ധരാകരുതു; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭൎത്താവില്ലാത്ത സഹോദരി എന്നിവൎക്കുവേണ്ടി അശുദ്ധരാകാം.

  15. യെഹെസ്കേല്‍ 44:26ഏകദേശം ക്രി.മു. 574

    അവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം.

  16. യെഹെസ്കേല്‍ 44:27ഏകദേശം ക്രി.മു. 574

    വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യേണ്ടതിന്നു അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അൎപ്പിക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.

  17. യെഹെസ്കേല്‍ 44:28ഏകദേശം ക്രി.മു. 574

    അവരുടെ അവകാശമോ, ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങൾ അവൎക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു.

  18. യെഹെസ്കേല്‍ 44:29ഏകദേശം ക്രി.മു. 574

    അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ടു ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായതൊക്കെയും അവൎക്കുള്ളതായിരിക്കേണം.

  19. യെഹെസ്കേല്‍ 44:30ഏകദേശം ക്രി.മു. 574

    സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാൎക്കുള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം.

  20. യെഹെസ്കേല്‍ 44:31ഏകദേശം ക്രി.മു. 574

    താനേ ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുതു.

  21. യെഹെസ്കേല്‍ 45:1ഏകദേശം ക്രി.മു. 574

    ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവെക്കു വഴിപാടായി അൎപ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.

  22. യെഹെസ്കേല്‍ 45:2ഏകദേശം ക്രി.മു. 574

    അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയികിടക്കേണം.

  23. യെഹെസ്കേല്‍ 45:3ഏകദേശം ക്രി.മു. 574

    ആ അളവിൽ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;

  24. യെഹെസ്കേല്‍ 45:4ഏകദേശം ക്രി.മു. 574

    അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവെക്കു ശുശ്രൂഷചെയ്‌വാൻ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാൎക്കുള്ളതായിരിക്കേണം; അതു അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.

  25. യെഹെസ്കേല്‍ 45:5ഏകദേശം ക്രി.മു. 574

    പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യൎക്കു പാൎപ്പാൻ ഗ്രാമങ്ങൾക്കായുള്ള സ്വത്തായിരിക്കേണം.