ഉള്ളടക്കത്തിലേക്ക് പോകുക

circa AD 48–96

Letters to the Churches

Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.

2,767 വാക്യങ്ങൾ · 21 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. കൊലൊസ്സ്യര്‍ 1:16ഏകദേശം ക്രി.പി. 64

    സ്വൎഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കൎത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

  2. കൊലൊസ്സ്യര്‍ 1:17ഏകദേശം ക്രി.പി. 64

    അവൻ സൎവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.

  3. കൊലൊസ്സ്യര്‍ 1:18ഏകദേശം ക്രി.പി. 64

    അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.

  4. കൊലൊസ്സ്യര്‍ 1:19ഏകദേശം ക്രി.പി. 64

    അവനിൽ സൎവ്വസമ്പൂൎണ്ണതയും വസിപ്പാനും

  5. കൊലൊസ്സ്യര്‍ 1:20ഏകദേശം ക്രി.പി. 64

    അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വൎഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.

  6. കൊലൊസ്സ്യര്‍ 1:21ഏകദേശം ക്രി.പി. 64

    മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ

  7. കൊലൊസ്സ്യര്‍ 1:22ഏകദേശം ക്രി.പി. 64

    അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.

  8. കൊലൊസ്സ്യര്‍ 1:23ഏകദേശം ക്രി.പി. 64

    ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീൎന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.

  9. കൊലൊസ്സ്യര്‍ 1:24ഏകദേശം ക്രി.പി. 64

    ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.

  10. കൊലൊസ്സ്യര്‍ 1:25ഏകദേശം ക്രി.പി. 64

    നിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവൎത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.

  11. കൊലൊസ്സ്യര്‍ 1:26ഏകദേശം ക്രി.പി. 64

    അതു പൂൎവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മൎമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാൎക്കു വെളിപ്പെട്ടിരിക്കുന്നു.

  12. കൊലൊസ്സ്യര്‍ 1:27ഏകദേശം ക്രി.പി. 64

    അവരോടു ജാതികളുടെ ഇടയിൽ ഈ മൎമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മൎമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.

  13. കൊലൊസ്സ്യര്‍ 1:28ഏകദേശം ക്രി.പി. 64

    അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.

  14. കൊലൊസ്സ്യര്‍ 1:29ഏകദേശം ക്രി.പി. 64

    അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.

  15. കൊലൊസ്സ്യര്‍ 2:1ഏകദേശം ക്രി.പി. 64

    നിങ്ങൾക്കും ലവുദിക്യയിലുള്ളവൎക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവൎക്കും വേണ്ടി,

  16. കൊലൊസ്സ്യര്‍ 2:2ഏകദേശം ക്രി.പി. 64

    അവർ ക്രിസ്തുവെന്ന ദൈവമൎമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂൎണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.

  17. കൊലൊസ്സ്യര്‍ 2:3ഏകദേശം ക്രി.പി. 64

    അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.

  18. കൊലൊസ്സ്യര്‍ 2:4ഏകദേശം ക്രി.പി. 64

    വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു.

  19. കൊലൊസ്സ്യര്‍ 2:5ഏകദേശം ക്രി.പി. 64

    ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.

  20. കൊലൊസ്സ്യര്‍ 2:6ഏകദേശം ക്രി.പി. 64

    ആകയാൽ നിങ്ങൾ കൎത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;

  21. കൊലൊസ്സ്യര്‍ 2:7ഏകദേശം ക്രി.പി. 64

    അവനിൽ വേരൂന്നിയും ആത്മികവൎദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.

  22. കൊലൊസ്സ്യര്‍ 2:8ഏകദേശം ക്രി.പി. 64

    തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവൎന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.

  23. കൊലൊസ്സ്യര്‍ 2:9ഏകദേശം ക്രി.പി. 64

    അവനിലല്ലോ ദൈവത്തിന്റെ സൎവ്വസമ്പൂൎണ്ണതയും ദേഹരൂപമായി വസിക്കുന്നതു.

  24. കൊലൊസ്സ്യര്‍ 2:10ഏകദേശം ക്രി.പി. 64

    എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂൎണ്ണരായിരിക്കുന്നു.

  25. കൊലൊസ്സ്യര്‍ 2:11ഏകദേശം ക്രി.പി. 64

    അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.