circa AD 48–96
Letters to the Churches
Paul and other apostles write to strengthen, correct, and encourage the scattered churches across the Roman world.
ഈ കാലത്തെ വാക്യങ്ങൾ
- എഫെസ്യര്‍ 5:27ഏകദേശം ക്രി.പി. 64
കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
- എഫെസ്യര്‍ 5:28ഏകദേശം ക്രി.പി. 64
അവ്വണ്ണം ഭൎത്താക്കന്മാരും തങ്ങളുടെ ഭാൎയ്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാൎയ്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.
- എഫെസ്യര്‍ 5:29ഏകദേശം ക്രി.പി. 64
ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലൎത്തുകയത്രേ ചെയ്യുന്നതു.
- എഫെസ്യര്‍ 5:30ഏകദേശം ക്രി.പി. 64
നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
- എഫെസ്യര്‍ 5:31ഏകദേശം ക്രി.പി. 64
അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
- എഫെസ്യര്‍ 5:32ഏകദേശം ക്രി.പി. 64
ഈ മൎമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.
- എഫെസ്യര്‍ 5:33ഏകദേശം ക്രി.പി. 64
എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാൎയ്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാൎയ്യയോ ഭൎത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
- എഫെസ്യര്‍ 6:1ഏകദേശം ക്രി.പി. 64
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കൎത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.
- എഫെസ്യര്‍ 6:2ഏകദേശം ക്രി.പി. 64
“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീൎഘായുസ്സോടിരിപ്പാനും
- എഫെസ്യര്‍ 6:3ഏകദേശം ക്രി.പി. 64
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
- എഫെസ്യര്‍ 6:4ഏകദേശം ക്രി.പി. 64
പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കൎത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളൎത്തുവിൻ.
- എഫെസ്യര്‍ 6:5ഏകദേശം ക്രി.പി. 64
ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ.
- എഫെസ്യര്‍ 6:6ഏകദേശം ക്രി.പി. 64
മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും
- എഫെസ്യര്‍ 6:7ഏകദേശം ക്രി.പി. 64
മനുഷ്യരെയല്ല കൎത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ.
- എഫെസ്യര്‍ 6:8ഏകദേശം ക്രി.പി. 64
ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കൎത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.
- എഫെസ്യര്‍ 6:9ഏകദേശം ക്രി.പി. 64
യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വൎഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‌വിൻ.
- എഫെസ്യര്‍ 6:10ഏകദേശം ക്രി.പി. 64
ഒടുവിൽ കൎത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.
- എഫെസ്യര്‍ 6:11ഏകദേശം ക്രി.പി. 64
പിശാചിന്റെ തന്ത്രങ്ങളോടു എതിൎത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗം ധരിച്ചുകൊൾവിൻ.
- എഫെസ്യര്‍ 6:12ഏകദേശം ക്രി.പി. 64
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വൎല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
- എഫെസ്യര്‍ 6:13ഏകദേശം ക്രി.പി. 64
അതുകൊണ്ടു നിങ്ങൾ ദുൎദ്ദിവസത്തിൽ എതിൎപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗം എടുത്തുകൊൾവിൻ.
- എഫെസ്യര്‍ 6:14ഏകദേശം ക്രി.പി. 64
നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
- എഫെസ്യര്‍ 6:15ഏകദേശം ക്രി.പി. 64
സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം
- എഫെസ്യര്‍ 6:16ഏകദേശം ക്രി.പി. 64
കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
- എഫെസ്യര്‍ 6:17ഏകദേശം ക്രി.പി. 64
രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.
- എഫെസ്യര്‍ 6:18ഏകദേശം ക്രി.പി. 64
സകലപ്രാൎത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാൎത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാൎക്കും എനിക്കുംവേണ്ടി പ്രാൎത്ഥനയിൽ പൂൎണ്ണസ്ഥിരത കാണിപ്പിൻ.