Skip to content
2 തിമൊഥെയൊസ് 3:1-9

അന്ത്യകാലത്തിലെ ദുഷ്കരസമയങ്ങൾ

2 തിമൊഥെയൊസ് 3:1-9

അന്ത്യകാലത്തിലെ ദുഷ്കരസമയങ്ങൾ

1
അന്ത്യകാലത്തു ദുൎഘടസമയങ്ങൾ വരും എന്നറിക.
2
മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
3
വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
4
സൽഗുണദ്വേഷികളും ദ്രോഹികളും ധാൎഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി
5
ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.
6
വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി
7
എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
8
യന്നേസും യംബ്രേസും മോശെയോടു എതിൎത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുൎബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.
9
അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവൎക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.

ഈ ഭാഗം പഠിക്കുക

ഈ ഭാഗത്തിനായുള്ള വ്യാഖ്യാനം.

തിരുവെഴുത്തുകളിൽ മറ്റെവിടെയൊക്കെ ഇത് പറയുന്നു.

  • യെശയ്യാവ് 29:13

    ഈ ജനം അടുത്തു വന്നു വായ് കോണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.
    5-ാം വാക്യത്തിൽ നിന്ന്
  • തീത്തൊസ് 1:16

    അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ലകാൎയ്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.
    5-ാം വാക്യത്തിൽ നിന്ന്
  • 2 പത്രൊസ് 3:3

    അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?
    1-ാം വാക്യത്തിൽ നിന്ന്
  • 2 തിമൊഥെയൊസ് 4:3

    അവർ പത്ഥ്യോപദേശം പൊറുക്കാതെ കൎണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
    1-ാം വാക്യത്തിൽ നിന്ന്
  • മത്തായി 23:27

    കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
    5-ാം വാക്യത്തിൽ നിന്ന്
  • മത്തായി 23:28

    അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യൎക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധൎമ്മവും നിറഞ്ഞവരത്രേ.
    5-ാം വാക്യത്തിൽ നിന്ന്
  • 1 തിമൊഥെയൊസ് 4:1

    എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
    1-ാം വാക്യത്തിൽ നിന്ന്
  • 1 തിമൊഥെയൊസ് 4:3

    വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വൎജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
    1-ാം വാക്യത്തിൽ നിന്ന്
  • 1 തിമൊഥെയൊസ് 5:8

    തനിക്കുള്ളവൎക്കും പ്രത്യേകം സ്വന്ത കുടുംബക്കാൎക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
    5-ാം വാക്യത്തിൽ നിന്ന്
  • റോമര്‍ 2:20

    ഇരുട്ടിലുള്ളവൎക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-
    5-ാം വാക്യത്തിൽ നിന്ന്
  • റോമര്‍ 2:24

    “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
    5-ാം വാക്യത്തിൽ നിന്ന്
  • ഫിലിപ്പിയര്‍ 2:21

    യേശുക്രിസ്തുവിന്റെ കാൎയ്യമല്ല സ്വന്ത കാൎയ്യമത്രേ എല്ലാവരും നോക്കുന്നു.
    2-ാം വാക്യത്തിൽ നിന്ന്
Settings

Reading Style

Typeface

Font Size 19px

Options