Skip to content

The Levites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

255 വാക്യങ്ങൾ · 63 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേൎശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;

  2. അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.

  3. കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;

  4. അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;

  5. അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവു; അവന്റെ മകൻ ശൌൽ.

  6. എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.

  7. എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;

  8. അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ;

  9. ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.

  10. മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;

  11. അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവു; അവന്റെ മകൻ അസായാവു.

  12. പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷെക്കു നിയമിച്ചവർ ഇവരാകുന്നു.

  13. അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനകൂടാരത്തിന്നു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.

  14. തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ;

  15. അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;

  16. അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;

  17. അവൻ യോവേലിന്റെ മകൻ; അവൻ അസൎയ്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;

  18. അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;

  19. അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;

  20. അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;

  21. അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;

  22. അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;

  23. അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;

  24. അവൻ യഹത്തിന്റെ മകൻ; അവൻ ഗേൎശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.

  25. അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;