Skip to content

Gershon

25 വാക്യങ്ങൾ · 6 കുടുംബാംഗങ്ങൾ

ഇങ്ങനെയും അറിയപ്പെടുന്നു: Gershom

Gershon പരാമർശിക്കുന്ന വാക്യങ്ങൾ

  1. ലേവിയുടെ പുത്രന്മാർ: ഗേൎശോൻ, കഹാത്ത്, മെരാരി.

  2. വംശപാരമ്പൎയ്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേൎശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.

  3. ഗേൎശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.

  4. ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേൎശോൻ, കെഹാത്ത്, മെരാരി.

  5. കുടുംബംകുടുംബമായി ഗേൎശോന്റെ പുത്രന്മാരുടെ പേരുകൾ:

  6. ഗേൎശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേൎശോന്യകുടുംബങ്ങൾ.

  7. സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും

  8. ഗേൎശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.

  9. സമാഗമനകൂടാരത്തിൽ ഗേൎശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.

  10. ഗേൎശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

  11. യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേൎശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‌വാനുള്ളവർ എല്ലാം ഇവർ തന്നേ.

  12. രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേൎശോന്യൎക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.

  13. അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേൎശോന്യരും മെരാൎയ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.

  14. ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേൎശോനിൽനിന്നു ഗേൎശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാൎയ്യകുടുംബം.

  15. ഗേൎശോന്റെ മക്കൾക്കു യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.

  16. ലേവ്യരുടെ കുടുംബങ്ങളിൽ ഗേൎശോന്റെ മക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും

  17. ലേവിയുടെ പുത്രന്മാർ: ഗേൎശോൻ, കെഹാത്ത്, മെരാരി.

  18. ലേവിയുടെ പുത്രന്മാർ: ഗേൎശോം, കെഹാത്ത്, മെരാരി.

  19. ഗേൎശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.

  20. ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേൎശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;

  21. അവൻ യഹത്തിന്റെ മകൻ; അവൻ ഗേൎശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.

  22. ഗേൎശോമിന്റെ മക്കൾക്കു കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.

  23. ഗേൎശോമിന്റെ പുത്രന്മാൎക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;

  24. ഗേൎശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും

  25. ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേൎശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.