Skip to content

Rain സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sent by God

6 വാക്യങ്ങൾ · 65 വശങ്ങൾ

Sent by God സംബന്ധിച്ച വാക്യങ്ങൾ

  1. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ

  2. ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.

  3. അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.

  4. നീ നിലത്തു വിതെക്കുന്ന വിത്തിന്നു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും.

  5. മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല.

  6. ജാതികളുടെ മിത്ഥ്യാമൂൎത്തികളിൽ മഴ പെയ്യിക്കുന്നവർ ഉണ്ടോ? അല്ല, ആകാശമോ വൎഷം നല്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങൾ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.