ഉള്ളടക്കത്തിലേക്ക് പോകുക

circa 1010–970 BC

The Reign of David

David unites the tribes, conquers Jerusalem, and establishes Israel's golden age—even through deep personal failure.

1,230 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. 1 ദിനവൃത്താന്തം 27:6ഏകദേശം ക്രി.മു. 1015

    മുപ്പതു പേരിൽ വീരനും മുപ്പതുപേൎക്കു തലവനുമായ ബെനായാവു ഇവൻ തന്നേ; അവന്റെ കൂറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.

  2. 1 ദിനവൃത്താന്തം 27:7ഏകദേശം ക്രി.മു. 1015

    നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  3. 1 ദിനവൃത്താന്തം 27:8ഏകദേശം ക്രി.മു. 1015

    അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  4. 1 ദിനവൃത്താന്തം 27:9ഏകദേശം ക്രി.മു. 1015

    ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  5. 1 ദിനവൃത്താന്തം 27:10ഏകദേശം ക്രി.മു. 1015

    ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  6. 1 ദിനവൃത്താന്തം 27:11ഏകദേശം ക്രി.മു. 1015

    എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സൎഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  7. 1 ദിനവൃത്താന്തം 27:12ഏകദേശം ക്രി.മു. 1015

    ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  8. 1 ദിനവൃത്താന്തം 27:13ഏകദേശം ക്രി.മു. 1015

    പത്താം മാസത്തേക്കുള്ള പത്താമത്തവൻ സൎഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  9. 1 ദിനവൃത്താന്തം 27:14ഏകദേശം ക്രി.മു. 1015

    പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  10. 1 ദിനവൃത്താന്തം 27:15ഏകദേശം ക്രി.മു. 1015

    പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.

  11. 1 ദിനവൃത്താന്തം 27:16ഏകദേശം ക്രി.മു. 1015

    യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യൎക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യൎക്കു മയഖയുടെ മകൻ ശെഫത്യാവു;

  12. 1 ദിനവൃത്താന്തം 27:17ഏകദേശം ക്രി.മു. 1015

    ലേവ്യൎക്കു കെമൂവേലിന്റെ മകൻ ഹശബ്യാവു; അഹരോന്യൎക്കു സാദോക്;

  13. 1 ദിനവൃത്താന്തം 27:18ഏകദേശം ക്രി.മു. 1015

    യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി;

  14. 1 ദിനവൃത്താന്തം 27:19ഏകദേശം ക്രി.മു. 1015

    സെബൂലൂന്നു ഓബദ്യാവിന്റെ മകൻ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകൻ യെരീമോത്ത്;

  15. 1 ദിനവൃത്താന്തം 27:20ഏകദേശം ക്രി.മു. 1015

    എഫ്രയീമ്യൎക്കു അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകൻ യോവേൽ.

  16. 1 ദിനവൃത്താന്തം 27:21ഏകദേശം ക്രി.മു. 1015

    ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖൎയ്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകൻ യാസീയേൽ;

  17. 1 ദിനവൃത്താന്തം 27:22ഏകദേശം ക്രി.മു. 1015

    ദാന്നു യെരോഹാമിന്റെ മകൻ അസരെയോൽ. ഇവർ യിസ്രായേൽഗോത്രങ്ങൾക്കു പ്രഭുക്കന്മാർ ആയിരുന്നു.

  18. 1 ദിനവൃത്താന്തം 27:23ഏകദേശം ക്രി.മു. 1015

    എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വൎദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.

  19. 1 ദിനവൃത്താന്തം 27:24ഏകദേശം ക്രി.മു. 1015

    സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീൎത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേൎത്തിട്ടുമില്ല.

  20. 1 ദിനവൃത്താന്തം 27:25ഏകദേശം ക്രി.മു. 1015

    രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകൾക്കു ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.

  21. 1 ദിനവൃത്താന്തം 27:26ഏകദേശം ക്രി.മു. 1015

    വയലിൽ വേലചെയ്ത കൃഷിക്കാൎക്കു കെലൂബിന്റെ മകൻ എസ്രി മേൽവിചാരകൻ.

  22. 1 ദിനവൃത്താന്തം 27:27ഏകദേശം ക്രി.മു. 1015

    മുന്തിരിത്തോട്ടങ്ങൾക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്കു ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.

  23. 1 ദിനവൃത്താന്തം 27:28ഏകദേശം ക്രി.മു. 1015

    ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേൎയ്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകർ.

  24. 1 ദിനവൃത്താന്തം 27:29ഏകദേശം ക്രി.മു. 1015

    ശാരോനിൽ മേയുന്ന നാല്ക്കാലികൾക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്ക്കാലികൾക്കു അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.

  25. 1 ദിനവൃത്താന്തം 27:30ഏകദേശം ക്രി.മു. 1015

    ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഓബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.