circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- മര്‍ക്കൊസ് 6:38ഏകദേശം ക്രി.പി. 28
അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
- മര്‍ക്കൊസ് 6:39ഏകദേശം ക്രി.പി. 28
പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
- മര്‍ക്കൊസ് 6:40ഏകദേശം ക്രി.പി. 28
അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
- മര്‍ക്കൊസ് 6:41ഏകദേശം ക്രി.പി. 28
അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവൎക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവൎക്കും വിഭാഗിച്ചുകൊടുത്തു.
- മര്‍ക്കൊസ് 6:42ഏകദേശം ക്രി.പി. 28
എല്ലാവരും തിന്നു തൃപ്തരായി.
- മര്‍ക്കൊസ് 6:43ഏകദേശം ക്രി.പി. 28
കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
- മര്‍ക്കൊസ് 6:44ഏകദേശം ക്രി.പി. 28
അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
- മര്‍ക്കൊസ് 6:45ഏകദേശം ക്രി.പി. 28
താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിൎബന്ധിച്ചു.
- മര്‍ക്കൊസ് 6:46ഏകദേശം ക്രി.പി. 28
അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാൎത്ഥിപ്പാൻ മലയിൽ പോയി.
- മര്‍ക്കൊസ് 6:47ഏകദേശം ക്രി.പി. 28
വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
- മര്‍ക്കൊസ് 6:48ഏകദേശം ക്രി.പി. 28
കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
- മര്‍ക്കൊസ് 6:49ഏകദേശം ക്രി.പി. 28
അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
- മര്‍ക്കൊസ് 6:50ഏകദേശം ക്രി.പി. 28
എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈൎയ്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
- മര്‍ക്കൊസ് 6:51ഏകദേശം ക്രി.പി. 28
പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമൎന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചൎയ്യപ്പെട്ടു.
- മര്‍ക്കൊസ് 6:52ഏകദേശം ക്രി.പി. 28
അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
- മര്‍ക്കൊസ് 6:53ഏകദേശം ക്രി.പി. 28
അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
- മര്‍ക്കൊസ് 6:54ഏകദേശം ക്രി.പി. 28
അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
- മര്‍ക്കൊസ് 6:55ഏകദേശം ക്രി.പി. 28
ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
- മര്‍ക്കൊസ് 6:56ഏകദേശം ക്രി.പി. 28
ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവൎക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.
- മര്‍ക്കൊസ് 7:1ഏകദേശം ക്രി.പി. 32
യെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി.
- മര്‍ക്കൊസ് 7:2ഏകദേശം ക്രി.പി. 32
അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു.
- മര്‍ക്കൊസ് 7:3ഏകദേശം ക്രി.പി. 32
പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂൎവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.
- മര്‍ക്കൊസ് 7:4ഏകദേശം ക്രി.പി. 32
ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവൎക്കു ചട്ടമായിരിക്കുന്നു.
- മര്‍ക്കൊസ് 7:5ഏകദേശം ക്രി.പി. 32
അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
- മര്‍ക്കൊസ് 7:6ഏകദേശം ക്രി.പി. 32
അവൻ അവരോടു ഉത്തരം പറഞ്ഞതു: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു.