- English
- King James KJV
- Complete Jewish CJB
- World English WEBM
- Berean Standard BSB
- American Standard ASV
- Geneva GNV
- Young's Literal YLT
- Douay-Rheims DRC
- International
- Shqip ALB
- العربية SVD
- বাংলা BN-IRV
- မြန်မာ Judson
- 简体文 CUV-S
- 繁體中文 CUV-T
- Čeština BKR
- Nederlands STVE
- Français LSG
- Deutsch SCH
- Ελληνικά Vamvas
- ગુજરાતી GU-IRV
- Hausa HCB
- עברית Hebrew
- हिन्दी HCV
- Magyar KAROLI
- Bahasa Indonesia INDO-TB
- Italiano Diodati
- 日本語 Kougo
- 한국어 Korean
- മലയാളം MAL
- मराठी MRCV
- Norsk DNB
- فارسی OPV
- Polski BG
- Português Almeida
- Română Cornilescu
- Русский Synodal
- Español RVG
- Kiswahili Neno
- Svenska SV1917
- Tagalog TAG-ADB
- தமிழ் TCV
- తెలుగు TSA
- ภาษาไทย THAI-KJV
- Українська Ohienko
- Tiếng Việt CADMAN
- Yorùbá YCB
circa AD 30–62
The Early Church
Pentecost ignites a movement; Peter, Paul, and countless others carry the gospel from Jerusalem to the ends of the earth.
ഈ കാലത്തെ വാക്യങ്ങൾ
- അപ്പൊസ്തലപ്രവൃത്തികള്‍ 13:12ഏകദേശം ക്രി.പി. 45
ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കൎത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:13ഏകദേശം ക്രി.പി. 45
പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെൎഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:14ഏകദേശം ക്രി.പി. 45
അവരോ പെൎഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:15ഏകദേശം ക്രി.പി. 45
ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീൎന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:16ഏകദേശം ക്രി.പി. 45
പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:17ഏകദേശം ക്രി.പി. 45
യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വൎദ്ധിപ്പിച്ചു, ഭുജവീൎയ്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു,
- അപ്പൊസ്തലപ്രവൃത്തികള്‍ 13:18ഏകദേശം ക്രി.പി. 45
മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
- അപ്പൊസ്തലപ്രവൃത്തികള്‍ 13:19ഏകദേശം ക്രി.പി. 45
കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവൎക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:20ഏകദേശം ക്രി.പി. 45
അതിന്റെശേഷം അവൻ അവൎക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
- അപ്പൊസ്തലപ്രവൃത്തികള്‍ 13:21ഏകദേശം ക്രി.പി. 45
അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവൎക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:22ഏകദേശം ക്രി.പി. 45
അവനെ നീക്കീട്ടു ദാവീദിനെ അവൎക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:23ഏകദേശം ക്രി.പി. 45
അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:24ഏകദേശം ക്രി.പി. 45
അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:25ഏകദേശം ക്രി.പി. 45
യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:26ഏകദേശം ക്രി.പി. 45
സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേൎന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:27ഏകദേശം ക്രി.പി. 45
യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:28ഏകദേശം ക്രി.പി. 45
മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:29ഏകദേശം ക്രി.പി. 45
അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:30ഏകദേശം ക്രി.പി. 45
ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്പിച്ചു;
- അപ്പൊസ്തലപ്രവൃത്തികള്‍ 13:31ഏകദേശം ക്രി.പി. 45
അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവൎക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:32ഏകദേശം ക്രി.പി. 45
ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിൎത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൎത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:33ഏകദേശം ക്രി.പി. 45
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീൎത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:34ഏകദേശം ക്രി.പി. 45
ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു
- അപ്പൊസ്തലപ്രവൃത്തികള്‍ 13:35ഏകദേശം ക്രി.പി. 45
മറ്റൊരു സങ്കീൎത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
- അപ്പൊസ്തലപ്രവൃത്തികള്‍ 13:36ഏകദേശം ക്രി.പി. 45
ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേൎന്നു ദ്രവത്വം കണ്ടു.