ഉള്ളടക്കത്തിലേക്ക് പോകുക

circa 605–538 BC

The Babylonian Exile

Jerusalem falls and the temple burns; Ezekiel and Daniel minister among the exiles as Lamentations mourns the city's ruin.

1,784 വാക്യങ്ങൾ · 3 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. യെഹെസ്കേല്‍ 37:14ഏകദേശം ക്രി.മു. 587

    നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാൎപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവൎത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.

  2. യെഹെസ്കേല്‍ 37:15ഏകദേശം ക്രി.മു. 587

    യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

  3. യെഹെസ്കേല്‍ 37:16ഏകദേശം ക്രി.മു. 587

    മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്തു അതിന്മേൽ: യെഹൂദെക്കും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോൽ എടുത്തു അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.

  4. യെഹെസ്കേല്‍ 37:17ഏകദേശം ക്രി.മു. 587

    പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേൎക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.

  5. യെഹെസ്കേല്‍ 37:18ഏകദേശം ക്രി.മു. 587

    ഇതിന്റെ താല്പൎയ്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:

  6. യെഹെസ്കേല്‍ 37:19ഏകദേശം ക്രി.മു. 587

    യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേൎത്തു ഒരു കോലാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.

  7. യെഹെസ്കേല്‍ 37:20ഏകദേശം ക്രി.മു. 587

    നീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കയ്യിൽ ഇരിക്കേണം.

  8. യെഹെസ്കേല്‍ 37:21ഏകദേശം ക്രി.മു. 587

    പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേൎന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.

  9. യെഹെസ്കേല്‍ 37:22ഏകദേശം ക്രി.മു. 587

    ഞാൻ അവരെ ദേശത്തു, യിസ്രായേൽ പൎവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവൎക്കെല്ലാവൎക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.

  10. യെഹെസ്കേല്‍ 37:23ഏകദേശം ക്രി.മു. 587

    അവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവൎക്കു ദൈവമായും ഇരിക്കും.

  11. യെഹെസ്കേല്‍ 37:24ഏകദേശം ക്രി.മു. 587

    എന്റെ ദാസനായ ദാവീദ് അവൎക്കു രാജാവായിരിക്കും; അവൎക്കെല്ലാവൎക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.

  12. യെഹെസ്കേല്‍ 37:25ഏകദേശം ക്രി.മു. 587

    എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാൎത്തിരുന്നതും ആയ ദേശത്തു അവർ പാൎക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവൎക്കു പ്രഭുവായിരിക്കും.

  13. യെഹെസ്കേല്‍ 37:26ഏകദേശം ക്രി.മു. 587

    ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവൎക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.

  14. യെഹെസ്കേല്‍ 37:27ഏകദേശം ക്രി.മു. 587

    എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവൎക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.

  15. യെഹെസ്കേല്‍ 37:28ഏകദേശം ക്രി.മു. 587

    എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.

  16. യെഹെസ്കേല്‍ 38:1ഏകദേശം ക്രി.മു. 587

    യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

  17. യെഹെസ്കേല്‍ 38:2ഏകദേശം ക്രി.മു. 587

    മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലുള്ള ഗോഗിന്റെ നേരെ നീ മുഖംതിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു:

  18. യെഹെസ്കേല്‍ 38:3ഏകദേശം ക്രി.മു. 587

    യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.

  19. യെഹെസ്കേല്‍ 38:4ഏകദേശം ക്രി.മു. 587

    ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സൎവ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും

  20. യെഹെസ്കേല്‍ 38:5ഏകദേശം ക്രി.മു. 587

    അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാൎസികൾ, കൂശ്യർ, പൂത്യർ, ഗോമെരും

  21. യെഹെസ്കേല്‍ 38:6ഏകദേശം ക്രി.മു. 587

    അവന്റെ എല്ലാപടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗൎമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.

  22. യെഹെസ്കേല്‍ 38:7ഏകദേശം ക്രി.മു. 587

    ഒരുങ്ങിക്കൊൾക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ! നീ അവൎക്കു മേധാവി ആയിരിക്ക.

  23. യെഹെസ്കേല്‍ 38:8ഏകദേശം ക്രി.മു. 587

    ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദൎശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപൎവ്വതങ്ങളിൽ തന്നേ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്നു എല്ലാവരും നിൎഭയമായി വസിക്കും.

  24. യെഹെസ്കേല്‍ 38:9ഏകദേശം ക്രി.മു. 587

    നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.

  25. യെഹെസ്കേല്‍ 38:10ഏകദേശം ക്രി.മു. 587

    യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും;