ഉള്ളടക്കത്തിലേക്ക് പോകുക

The Tribes of Israel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Settled on east side of Jordan

16 വാക്യങ്ങൾ · 21 വശങ്ങൾ

Settled on east side of Jordan സംബന്ധിച്ച വാക്യങ്ങൾ

  1. ഈ ദേശം നാം അക്കാലത്തു കൈവശമാക്കി. അൎന്നോൻ താഴ്വരയരികെയുള്ള അരോവേർമുതൽ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യൎക്കും ഗാദ്യൎക്കും കൊടുത്തു.

  2. ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അൎഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു.

  3. മനശ്ശെയുടെ മകനായ യായീർ ഗെശൂൎയ്യരുടെയും മാഖാത്യരുടെയും അതിർവരെ അൎഗ്ഗോബ്ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർ തന്നേ പറഞ്ഞുവരുന്നു. -

  4. മാഖീരിന്നു ഞാൻ ഗിലെയാദ്‌ദേശം കൊടുത്തു.

  5. രൂബേന്യൎക്കും ഗാദ്യൎക്കും ഗിലെയാദ് മുതൽ അൎന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്ക്തോടുവരെയും

  6. കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടൽവരെ അരാബയും യോൎദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.

  7. രൂബേന്യരുടെ അതിർ യോൎദ്ദാൻ ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യൎക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

  8. പിന്നെ മോശെ ഗാദ്ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യൎക്കു തന്നേ, അവകാശം കൊടുത്തു.

  9. അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേർവരെ അമ്മോന്യരുടെ പാതിദേശവും;

  10. ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;

  11. താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും തന്നേ; യോൎദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോൎദ്ദാൻ അതിന്നു അതിരായിരുന്നു.

  12. ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യൎക്കു കിട്ടിയ അവകാശം.

  13. പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു:

  14. അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും

  15. പാതിഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കൾക്കു, മാഖീരിന്റെ മക്കളിൽ പാതിപ്പേൎക്കു തന്നേ, കുടുംബംകുടുംബമായി കിട്ടി.

  16. ഇതു മോശെ യെരീഹോവിന്നു കിഴക്കു യോൎദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽവെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.