Skip to content

Reconnaissance സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

34 വാക്യങ്ങൾ · 3 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. അങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ചു, അവരോടു: നിങ്ങൾ ചെന്നു ദേശം ശോധനചെയ്‌വിൻ എന്നു പറഞ്ഞു.

  2. അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി രാത്രി അവിടെ പാൎത്തു. മീഖാവിന്റെ വീട്ടിന്നരികെ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ടറിഞ്ഞു അവിടെ കയറിച്ചെന്നു അവനോടു: നിന്നെ ഇവിടെ കൊണ്ടുവന്നതു ആർ? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്കു ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.

  3. അവൻ അവരോടു: മീഖാവു എനിക്കു ഇന്നിന്നതു ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന്നു നിൎത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു എന്നു പറഞ്ഞു.

  4. അവർ അവനോടു: ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ എന്നു അറിയേണ്ടതിന്നു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.

  5. പുരോഹിതൻ അവരോടു: സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്ര യഹോവെക്കു സമ്മതം തന്നേ എന്നു പറഞ്ഞു.

  6. അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിൎഭയം വസിക്കുന്നു; യാതൊരു കാൎയ്യത്തിലും അവൎക്കു ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്തു ആരുമില്ല; അവർ സീദോന്യൎക്കു അകലെ പാൎക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവൎക്കു സംസൎഗ്ഗവുമില്ല എന്നു കണ്ടു.

  7. പിന്നെ അവർ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോടു: നിങ്ങൾ എന്തു വൎത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു. അതിന്നു അവർ: എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;

  8. ആ ദേശം ബഹുവിശേഷം എന്നു ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു? ആ ദേശം കൈവശമാക്കേണ്ടതിന്നു പോകുവാൻ മടിക്കരുതു.

  9. നിങ്ങൾ ചെല്ലുമ്പോൾ നിൎഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കയ്യിൽ തന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിന്നും കുറവില്ലാത്ത സ്ഥലം തന്നേ എന്നു പറഞ്ഞു.