Prisons സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Prisoner's own house, where he was kept bound to a soldier
Prisoner's own house, where he was kept bound to a soldier സംബന്ധിച്ച വാക്യങ്ങൾ
റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാൎപ്പാൻ പൌലൊസിന്നു അനുവാദം കിട്ടി.
പൂൎണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കൎത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.
പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കൎത്താവു കരുണ നല്കുമാറാകട്ടെ.
അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പൎയ്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.
ആ ദിവസത്തിൽ കൎത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കൎത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസിൽവെച്ചു അവൻ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.