circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- മര്‍ക്കൊസ് 4:22ഏകദേശം ക്രി.പി. 31
വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
- മര്‍ക്കൊസ് 4:23ഏകദേശം ക്രി.പി. 31
കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
- മര്‍ക്കൊസ് 4:24ഏകദേശം ക്രി.പി. 31
നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
- മര്‍ക്കൊസ് 4:25ഏകദേശം ക്രി.പി. 31
ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.
- മര്‍ക്കൊസ് 4:26ഏകദേശം ക്രി.പി. 31
പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്തു എറിഞ്ഞശേഷം
- മര്‍ക്കൊസ് 4:27ഏകദേശം ക്രി.പി. 31
രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.
- മര്‍ക്കൊസ് 4:28ഏകദേശം ക്രി.പി. 31
ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
- മര്‍ക്കൊസ് 4:29ഏകദേശം ക്രി.പി. 31
ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു.
- മര്‍ക്കൊസ് 4:30ഏകദേശം ക്രി.പി. 31
പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ അതിനെ വൎണ്ണിക്കേണ്ടു?
- മര്‍ക്കൊസ് 4:31ഏകദേശം ക്രി.പി. 31
അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതെക്കുമ്പോൾ ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.
- മര്‍ക്കൊസ് 4:32ഏകദേശം ക്രി.പി. 31
എങ്കിലും വിതെച്ചശേഷം വളൎന്നു, സകലസസ്യങ്ങളിലും വലുതായിത്തീൎന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
- മര്‍ക്കൊസ് 4:33ഏകദേശം ക്രി.പി. 31
അവൻ ഇങ്ങനെ പല ഉപമകളാൽ അവൎക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
- മര്‍ക്കൊസ് 4:34ഏകദേശം ക്രി.പി. 31
ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
- മര്‍ക്കൊസ് 4:35ഏകദേശം ക്രി.പി. 31
അന്നു സന്ധ്യയായപ്പോൾ: നാം അക്കരെക്കു പോക എന്നു അവൻ അവരോടു പറഞ്ഞു.
- മര്‍ക്കൊസ് 4:36ഏകദേശം ക്രി.പി. 31
അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
- മര്‍ക്കൊസ് 4:37ഏകദേശം ക്രി.പി. 31
അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.
- മര്‍ക്കൊസ് 4:38ഏകദേശം ക്രി.പി. 31
അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണൎത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
- മര്‍ക്കൊസ് 4:39ഏകദേശം ക്രി.പി. 31
അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമൎന്നു, വലിയ ശാന്തത ഉണ്ടായി.
- മര്‍ക്കൊസ് 4:40ഏകദേശം ക്രി.പി. 31
പിന്നെ അവൻ അവരോടു: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.
- മര്‍ക്കൊസ് 4:41ഏകദേശം ക്രി.പി. 31
അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
- മര്‍ക്കൊസ് 5:1ഏകദേശം ക്രി.പി. 31
അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
- മര്‍ക്കൊസ് 5:2ഏകദേശം ക്രി.പി. 31
പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
- മര്‍ക്കൊസ് 5:3ഏകദേശം ക്രി.പി. 31
അവന്റെ പാൎപ്പു കല്ലറകളിൽ ആയിരുന്നു; ആൎക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
- മര്‍ക്കൊസ് 5:4ഏകദേശം ക്രി.പി. 31
പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആൎക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
- മര്‍ക്കൊസ് 5:5ഏകദേശം ക്രി.പി. 31
അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.