ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. മര്‍ക്കൊസ് 3:32ഏകദേശം ക്രി.പി. 31

    പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:

  2. മര്‍ക്കൊസ് 3:33ഏകദേശം ക്രി.പി. 31

    എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:

  3. മര്‍ക്കൊസ് 3:34ഏകദേശം ക്രി.പി. 31

    എന്റെ അമ്മയും സഹോദരന്മാരും ഇതാ.

  4. മര്‍ക്കൊസ് 3:35ഏകദേശം ക്രി.പി. 31

    ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

  5. മര്‍ക്കൊസ് 4:1ഏകദേശം ക്രി.പി. 31

    അവൻ പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.

  6. മര്‍ക്കൊസ് 4:2ഏകദേശം ക്രി.പി. 31

    അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞതു:

  7. മര്‍ക്കൊസ് 4:3ഏകദേശം ക്രി.പി. 31

    കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.

  8. മര്‍ക്കൊസ് 4:4ഏകദേശം ക്രി.പി. 31

    വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു.

  9. മര്‍ക്കൊസ് 4:5ഏകദേശം ക്രി.പി. 31

    മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.

  10. മര്‍ക്കൊസ് 4:6ഏകദേശം ക്രി.പി. 31

    സൂൎയ്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.

  11. മര്‍ക്കൊസ് 4:7ഏകദേശം ക്രി.പി. 31

    മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളൎന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.

  12. മര്‍ക്കൊസ് 4:8ഏകദേശം ക്രി.പി. 31

    മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളൎന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.

  13. മര്‍ക്കൊസ് 4:9ഏകദേശം ക്രി.പി. 31

    കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.

  14. മര്‍ക്കൊസ് 4:10ഏകദേശം ക്രി.പി. 31

    അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.

  15. മര്‍ക്കൊസ് 4:11ഏകദേശം ക്രി.പി. 31

    അവരോടു അവൻ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മൎമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവൎക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.

  16. മര്‍ക്കൊസ് 4:12ഏകദേശം ക്രി.പി. 31

    അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.

  17. മര്‍ക്കൊസ് 4:13ഏകദേശം ക്രി.പി. 31

    പിന്നെ അവൻ അവരോടു പറഞ്ഞതു: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?

  18. മര്‍ക്കൊസ് 4:14ഏകദേശം ക്രി.പി. 31

    വിതെക്കുന്നവൻ വചനം വിതെക്കുന്നു.

  19. മര്‍ക്കൊസ് 4:15ഏകദേശം ക്രി.പി. 31

    വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.

  20. മര്‍ക്കൊസ് 4:16ഏകദേശം ക്രി.പി. 31

    അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;

  21. മര്‍ക്കൊസ് 4:17ഏകദേശം ക്രി.പി. 31

    എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു.

  22. മര്‍ക്കൊസ് 4:18ഏകദേശം ക്രി.പി. 31

    മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു

  23. മര്‍ക്കൊസ് 4:19ഏകദേശം ക്രി.പി. 31

    ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീൎക്കുന്നതാകുന്നു.

  24. മര്‍ക്കൊസ് 4:20ഏകദേശം ക്രി.പി. 31

    നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.

  25. മര്‍ക്കൊസ് 4:21ഏകദേശം ക്രി.പി. 31

    പിന്നെ അവൻ അവരോടു പറഞ്ഞതു: വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വെക്കുന്നതു?