ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. യോഹന്നാന്‍ 11:47ഏകദേശം ക്രി.പി. 33

    മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.

  2. യോഹന്നാന്‍ 11:48ഏകദേശം ക്രി.പി. 33

    അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.

  3. യോഹന്നാന്‍ 11:49ഏകദേശം ക്രി.പി. 33

    അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;

  4. യോഹന്നാന്‍ 11:50ഏകദേശം ക്രി.പി. 33

    ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓൎക്കുന്നതുമില്ല എന്നു പറഞ്ഞു.

  5. യോഹന്നാന്‍ 11:51ഏകദേശം ക്രി.പി. 33

    അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.

  6. യോഹന്നാന്‍ 11:52ഏകദേശം ക്രി.പി. 33

    ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേൎക്കേണ്ടതിന്നും തന്നേ.

  7. യോഹന്നാന്‍ 11:53ഏകദേശം ക്രി.പി. 33

    അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.

  8. യോഹന്നാന്‍ 11:54ഏകദേശം ക്രി.പി. 33

    അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാൎത്തു.

  9. യോഹന്നാന്‍ 11:55ഏകദേശം ക്രി.പി. 33

    യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി.

  10. യോഹന്നാന്‍ 11:56ഏകദേശം ക്രി.പി. 33

    അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.

  11. യോഹന്നാന്‍ 11:57ഏകദേശം ക്രി.പി. 33

    എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.

  12. യോഹന്നാന്‍ 12:1ഏകദേശം ക്രി.പി. 33

    യേശു മരിച്ചവരിൽനിന്നു ഉയിൎപ്പിച്ച ലാസർ പാൎത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറു ദിവസം മുമ്പെ വന്നു.

  13. യോഹന്നാന്‍ 12:2ഏകദേശം ക്രി.പി. 33

    അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാൎത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.

  14. യോഹന്നാന്‍ 12:3ഏകദേശം ക്രി.പി. 33

    അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവൎത്തി; തൈലത്തിന്റെ സൌരഭ്യംകൊണ്ടു വീടു നിറഞ്ഞു.

  15. യോഹന്നാന്‍ 12:4ഏകദേശം ക്രി.പി. 33

    എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കൎയ്യോത്താവു:

  16. യോഹന്നാന്‍ 12:5ഏകദേശം ക്രി.പി. 33

    ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാൎക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.

  17. യോഹന്നാന്‍ 12:6ഏകദേശം ക്രി.പി. 33

    ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.

  18. യോഹന്നാന്‍ 12:7ഏകദേശം ക്രി.പി. 33

    യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

  19. യോഹന്നാന്‍ 12:8ഏകദേശം ക്രി.പി. 33

    ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.

  20. യോഹന്നാന്‍ 12:9ഏകദേശം ക്രി.പി. 33

    അവൻ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്നു ഉയിൎപ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.

  21. യോഹന്നാന്‍ 12:10ഏകദേശം ക്രി.പി. 33

    അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്നു

  22. യോഹന്നാന്‍ 12:11ഏകദേശം ക്രി.പി. 33

    യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു.

  23. യോഹന്നാന്‍ 12:12ഏകദേശം ക്രി.പി. 33

    പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു

  24. യോഹന്നാന്‍ 12:13ഏകദേശം ക്രി.പി. 33

    ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കൎത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആൎത്തു.

  25. യോഹന്നാന്‍ 12:14ഏകദേശം ക്രി.പി. 33

    യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.