ഉള്ളടക്കത്തിലേക്ക് പോകുക

circa 6 BC – AD 30

The Life of Jesus

The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.

3,779 വാക്യങ്ങൾ · 4 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. യോഹന്നാന്‍ 10:39ഏകദേശം ക്രി.പി. 33

    അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.

  2. യോഹന്നാന്‍ 10:40ഏകദേശം ക്രി.പി. 33

    അവൻ യോൎദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാൎത്തു.

  3. യോഹന്നാന്‍ 10:41ഏകദേശം ക്രി.പി. 33

    പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.

  4. യോഹന്നാന്‍ 10:42ഏകദേശം ക്രി.പി. 33

    അവിടെ പലരും അവനിൽ വിശ്വസിച്ചു.

  5. യോഹന്നാന്‍ 11:1ഏകദേശം ക്രി.പി. 33

    മറിയയുടെയും അവളുടെ സഹോദരി മാൎത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായ്ക്കിടന്നു.

  6. യോഹന്നാന്‍ 11:2ഏകദേശം ക്രി.പി. 33

    ഈ മറിയ ആയിരുന്നു കൎത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടെച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു.

  7. യോഹന്നാന്‍ 11:3ഏകദേശം ക്രി.പി. 33

    ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കൎത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.

  8. യോഹന്നാന്‍ 11:4ഏകദേശം ക്രി.പി. 33

    യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.

  9. യോഹന്നാന്‍ 11:5ഏകദേശം ക്രി.പി. 33

    യേശു മാൎത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.

  10. യോഹന്നാന്‍ 11:6ഏകദേശം ക്രി.പി. 33

    എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാൎത്തു.

  11. യോഹന്നാന്‍ 11:7ഏകദേശം ക്രി.പി. 33

    അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.

  12. യോഹന്നാന്‍ 11:8ഏകദേശം ക്രി.പി. 33

    ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.

  13. യോഹന്നാന്‍ 11:9ഏകദേശം ക്രി.പി. 33

    അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽസമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.

  14. യോഹന്നാന്‍ 11:10ഏകദേശം ക്രി.പി. 33

    രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.

  15. യോഹന്നാന്‍ 11:11ഏകദേശം ക്രി.പി. 33

    ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണൎത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.

  16. യോഹന്നാന്‍ 11:12ഏകദേശം ക്രി.പി. 33

    ശിഷ്യന്മാർ അവനോടു: കൎത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.

  17. യോഹന്നാന്‍ 11:13ഏകദേശം ക്രി.പി. 33

    യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവൎക്കു തോന്നിപ്പോയി.

  18. യോഹന്നാന്‍ 11:14ഏകദേശം ക്രി.പി. 33

    അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;

  19. യോഹന്നാന്‍ 11:15ഏകദേശം ക്രി.പി. 33

    ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.

  20. യോഹന്നാന്‍ 11:16ഏകദേശം ക്രി.പി. 33

    ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.

  21. യോഹന്നാന്‍ 11:17ഏകദേശം ക്രി.പി. 33

    യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.

  22. യോഹന്നാന്‍ 11:18ഏകദേശം ക്രി.പി. 33

    ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.

  23. യോഹന്നാന്‍ 11:19ഏകദേശം ക്രി.പി. 33

    മാൎത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു.

  24. യോഹന്നാന്‍ 11:20ഏകദേശം ക്രി.പി. 33

    യേശു വരുന്നു എന്നു കേട്ടിട്ടു മാൎത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു.

  25. യോഹന്നാന്‍ 11:21ഏകദേശം ക്രി.പി. 33

    മാൎത്ത യേശുവിനോടു: കൎത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.