circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- യോഹന്നാന്‍ 11:22ഏകദേശം ക്രി.പി. 33
ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:23ഏകദേശം ക്രി.പി. 33
യേശു അവളോടു: നിന്റെ സഹോദരൻ ഉയിൎത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:24ഏകദേശം ക്രി.പി. 33
മാൎത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിൎത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:25ഏകദേശം ക്രി.പി. 33
യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
- യോഹന്നാന്‍ 11:26ഏകദേശം ക്രി.പി. 33
ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:27ഏകദേശം ക്രി.പി. 33
അവൾ അവനോടു: ഉവ്വു, കൎത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
- യോഹന്നാന്‍ 11:28ഏകദേശം ക്രി.പി. 33
പോയി തന്റെ സഹോദരിയായ മറിയയെ സ്വകാൎയ്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:29ഏകദേശം ക്രി.പി. 33
അവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു.
- യോഹന്നാന്‍ 11:30ഏകദേശം ക്രി.പി. 33
യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാൎത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
- യോഹന്നാന്‍ 11:31ഏകദേശം ക്രി.പി. 33
വീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു.
- യോഹന്നാന്‍ 11:32ഏകദേശം ക്രി.പി. 33
യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കൎത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:33ഏകദേശം ക്രി.പി. 33
അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
- യോഹന്നാന്‍ 11:34ഏകദേശം ക്രി.പി. 33
അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കൎത്താവേ, വന്നു കാണ്ക എന്നു അവർ അവനോടു പറഞ്ഞു.
- യോഹന്നാന്‍ 11:35ഏകദേശം ക്രി.പി. 33
യേശു കണ്ണുനീർ വാൎത്തു.
- യോഹന്നാന്‍ 11:36ഏകദേശം ക്രി.പി. 33
ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:37ഏകദേശം ക്രി.പി. 33
ചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:38ഏകദേശം ക്രി.പി. 33
യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
- യോഹന്നാന്‍ 11:39ഏകദേശം ക്രി.പി. 33
കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാൎത്ത: കൎത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:40ഏകദേശം ക്രി.പി. 33
യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:41ഏകദേശം ക്രി.പി. 33
അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.
- യോഹന്നാന്‍ 11:42ഏകദേശം ക്രി.പി. 33
നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 11:43ഏകദേശം ക്രി.പി. 33
ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു.
- യോഹന്നാന്‍ 11:44ഏകദേശം ക്രി.പി. 33
മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
- യോഹന്നാന്‍ 11:45ഏകദേശം ക്രി.പി. 33
മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു.
- യോഹന്നാന്‍ 11:46ഏകദേശം ക്രി.പി. 33
എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.