circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- യോഹന്നാന്‍ 6:13ഏകദേശം ക്രി.പി. 32
അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
- യോഹന്നാന്‍ 6:14ഏകദേശം ക്രി.പി. 32
അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
- യോഹന്നാന്‍ 6:15ഏകദേശം ക്രി.പി. 32
അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.
- യോഹന്നാന്‍ 6:16ഏകദേശം ക്രി.പി. 32
സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി
- യോഹന്നാന്‍ 6:17ഏകദേശം ക്രി.പി. 32
പടകുകയറി കടലക്കരെ കഫൎന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.
- യോഹന്നാന്‍ 6:18ഏകദേശം ക്രി.പി. 32
കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.
- യോഹന്നാന്‍ 6:19ഏകദേശം ക്രി.പി. 32
അവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.
- യോഹന്നാന്‍ 6:20ഏകദേശം ക്രി.പി. 32
അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
- യോഹന്നാന്‍ 6:21ഏകദേശം ക്രി.പി. 32
അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
- യോഹന്നാന്‍ 6:22ഏകദേശം ക്രി.പി. 32
പിറ്റെന്നാൾ കടൽക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.
- യോഹന്നാന്‍ 6:23ഏകദേശം ക്രി.പി. 32
എന്നാൽ കൎത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെൎയ്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു.
- യോഹന്നാന്‍ 6:24ഏകദേശം ക്രി.പി. 32
യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫൎന്നഹൂമിൽ എത്തി.
- യോഹന്നാന്‍ 6:25ഏകദേശം ക്രി.പി. 32
കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
- യോഹന്നാന്‍ 6:26ഏകദേശം ക്രി.പി. 32
അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു.
- യോഹന്നാന്‍ 6:27ഏകദേശം ക്രി.പി. 32
നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവൎത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
- യോഹന്നാന്‍ 6:28ഏകദേശം ക്രി.പി. 32
അവർ അവനോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവൎത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു.
- യോഹന്നാന്‍ 6:29ഏകദേശം ക്രി.പി. 32
യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.
- യോഹന്നാന്‍ 6:30ഏകദേശം ക്രി.പി. 32
അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവൎത്തിക്കുന്നു?
- യോഹന്നാന്‍ 6:31ഏകദേശം ക്രി.പി. 32
നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവൎക്കു തിന്നുവാൻ സ്വൎഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
- യോഹന്നാന്‍ 6:32ഏകദേശം ക്രി.പി. 32
യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വൎഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വൎഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു.
- യോഹന്നാന്‍ 6:33ഏകദേശം ക്രി.പി. 32
ദൈവത്തിന്റെ അപ്പമോ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 6:34ഏകദേശം ക്രി.പി. 32
അവർ അവനോടു: കൎത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
- യോഹന്നാന്‍ 6:35ഏകദേശം ക്രി.പി. 32
യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.
- യോഹന്നാന്‍ 6:36ഏകദേശം ക്രി.പി. 32
എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.
- യോഹന്നാന്‍ 6:37ഏകദേശം ക്രി.പി. 32
പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.