circa 6 BC – AD 30
The Life of Jesus
The eternal Son of God enters history: born in Bethlehem, baptized in the Jordan, crucified at Golgotha, raised on the third day.
ഈ കാലത്തെ വാക്യങ്ങൾ
- യോഹന്നാന്‍ 3:25ഏകദേശം ക്രി.പി. 30
യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലൎക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;
- യോഹന്നാന്‍ 3:26ഏകദേശം ക്രി.പി. 30
അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോൎദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 3:27ഏകദേശം ക്രി.പി. 30
അതിന്നു യോഹന്നാൻ: സ്വൎഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല.
- യോഹന്നാന്‍ 3:28ഏകദേശം ക്രി.പി. 30
ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു.
- യോഹന്നാന്‍ 3:29ഏകദേശം ക്രി.പി. 30
മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂൎത്തിയായിരിക്കുന്നു.
- യോഹന്നാന്‍ 3:30ഏകദേശം ക്രി.പി. 30
അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
- യോഹന്നാന്‍ 3:31ഏകദേശം ക്രി.പി. 30
മേലിൽനിന്നു വരുന്നവൻ എല്ലാവൎക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വൎഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവൎക്കും മീതെയുള്ളവനായി താൻ കാണ്കയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;
- യോഹന്നാന്‍ 3:32ഏകദേശം ക്രി.പി. 30
അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
- യോഹന്നാന്‍ 3:33ഏകദേശം ക്രി.പി. 30
അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു.
- യോഹന്നാന്‍ 3:34ഏകദേശം ക്രി.പി. 30
ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.
- യോഹന്നാന്‍ 3:35ഏകദേശം ക്രി.പി. 30
പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
- യോഹന്നാന്‍ 3:36ഏകദേശം ക്രി.പി. 30
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.
- യോഹന്നാന്‍ 4:1ഏകദേശം ക്രി.പി. 30
യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേൎത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കൎത്താവു അറിഞ്ഞപ്പോൾ
- യോഹന്നാന്‍ 4:2ഏകദേശം ക്രി.പി. 30
-- ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും --
- യോഹന്നാന്‍ 4:3ഏകദേശം ക്രി.പി. 30
അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി.
- യോഹന്നാന്‍ 4:4ഏകദേശം ക്രി.പി. 30
അവൻ ശമൎയ്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
- യോഹന്നാന്‍ 4:5ഏകദേശം ക്രി.പി. 30
അങ്ങനെ അവൻ സുഖാർ എന്നോരു ശമൎയ്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.
- യോഹന്നാന്‍ 4:6ഏകദേശം ക്രി.പി. 30
അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
- യോഹന്നാന്‍ 4:7ഏകദേശം ക്രി.പി. 30
ഒരു ശമൎയ്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.
- യോഹന്നാന്‍ 4:8ഏകദേശം ക്രി.പി. 30
അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
- യോഹന്നാന്‍ 4:9ഏകദേശം ക്രി.പി. 30
ശമൎയ്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമൎയ്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാൎക്കും ശമൎയ്യൎക്കും തമ്മിൽ സമ്പൎക്കമില്ല. —
- യോഹന്നാന്‍ 4:10ഏകദേശം ക്രി.പി. 30
അതിന്നു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
- യോഹന്നാന്‍ 4:11ഏകദേശം ക്രി.പി. 30
സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
- യോഹന്നാന്‍ 4:12ഏകദേശം ക്രി.പി. 30
നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
- യോഹന്നാന്‍ 4:13ഏകദേശം ക്രി.പി. 30
യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.