ഉള്ളടക്കത്തിലേക്ക് പോകുക

circa 800–400 BC

The Hebrew Prophets

God speaks through Isaiah, Jeremiah, and the minor prophets—calling Israel to repentance and foretelling the coming Messiah.

3,706 വാക്യങ്ങൾ · 14 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. യിരെമ്യാവ് 5:22ഏകദേശം ക്രി.മു. 612

    നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.

  2. യിരെമ്യാവ് 5:23ഏകദേശം ക്രി.മു. 612

    ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവർ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു.

  3. യിരെമ്യാവ് 5:24ഏകദേശം ക്രി.മു. 612

    മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല.

  4. യിരെമ്യാവ് 5:25ഏകദേശം ക്രി.മു. 612

    ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.

  5. യിരെമ്യാവ് 5:26ഏകദേശം ക്രി.മു. 612

    എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.

  6. യിരെമ്യാവ് 5:27ഏകദേശം ക്രി.മു. 612

    കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീൎന്നിരിക്കുന്നു.

  7. യിരെമ്യാവ് 5:28ഏകദേശം ക്രി.മു. 612

    അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാൎയ്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാൎക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാൎക്കു ന്യായപാലനം ചെയ്യുന്നതുമില്ല.

  8. യിരെമ്യാവ് 5:29ഏകദേശം ക്രി.മു. 612

    ഇവനിമിത്തം ഞാൻ സന്ദൎശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

  9. യിരെമ്യാവ് 5:30ഏകദേശം ക്രി.മു. 612

    വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.

  10. യിരെമ്യാവ് 5:31ഏകദേശം ക്രി.മു. 612

    പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും?

  11. യിരെമ്യാവ് 6:1ഏകദേശം ക്രി.മു. 612

    ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയൎത്തുവിൻ; വടക്കു നിന്നു അനൎത്ഥവും മഹാ നാശവും കാണായ്‌വരുന്നു.

  12. യിരെമ്യാവ് 6:2ഏകദേശം ക്രി.മു. 612

    സുന്ദരിയും സുഖഭോഗിനിയുമായ സീയോൻ പുത്രിയെ ഞാൻ മുടിച്ചുകളയും.

  13. യിരെമ്യാവ് 6:3ഏകദേശം ക്രി.മു. 612

    അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻ കൂട്ടങ്ങളോടുകൂടെ വരും; അവർ അവൾക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവർ ഓരോരുത്തൻ താന്താന്റെ ഭാഗത്തു മേയിക്കും.

  14. യിരെമ്യാവ് 6:4ഏകദേശം ക്രി.മു. 612

    അതിന്റെ നേരെ പടയൊരുക്കുവിൻ! എഴുന്നേല്പിൻ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.

  15. യിരെമ്യാവ് 6:5ഏകദേശം ക്രി.മു. 612

    എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!

  16. യിരെമ്യാവ് 6:6ഏകദേശം ക്രി.മു. 612

    സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിൻ! യെരൂശലേമിന്നു നേരെ വാട കോരുവിൻ! സന്ദൎശിക്കപ്പെടുവാനുള്ള നഗരം ഇതു തന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു.

  17. യിരെമ്യാവ് 6:7ഏകദേശം ക്രി.മു. 612

    കിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവൎച്ചയുമേ അവിടെ കേൾപ്പാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.

  18. യിരെമ്യാവ് 6:8ഏകദേശം ക്രി.മു. 612

    യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിൎജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊൾക.

  19. യിരെമ്യാവ് 6:9ഏകദേശം ക്രി.മു. 612

    സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.

  20. യിരെമ്യാവ് 6:10ഏകദേശം ക്രി.മു. 612

    അവർ കേൾപ്പാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാൻ അവൎക്കു കഴികയില്ല; യഹോവയുടെ വചനം അവൎക്കു നിന്ദയായിരിക്കുന്നു; അവൎക്കു അതിൽ ഇഷ്ടമില്ല.

  21. യിരെമ്യാവ് 6:11ഏകദേശം ക്രി.മു. 612

    ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാൻ തളൎന്നുപോയി; ഞാൻ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭൎത്താവും ഭാൎയ്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.

  22. യിരെമ്യാവ് 6:12ഏകദേശം ക്രി.മു. 612

    അവരുടെ വീടുകളും നിലങ്ങളും ഭാൎയ്യമാരും എല്ലാം അന്യന്മാൎക്കു ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.

  23. യിരെമ്യാവ് 6:13ഏകദേശം ക്രി.മു. 612

    അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവൎത്തിക്കുന്നു.

  24. യിരെമ്യാവ് 6:14ഏകദേശം ക്രി.മു. 612

    സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.

  25. യിരെമ്യാവ് 6:15ഏകദേശം ക്രി.മു. 612

    മ്ലേച്ഛത പ്രവൎത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദൎശിക്കുന്ന കാലത്തു അവർ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.